1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2024

സ്വന്തം ലേഖകൻ: ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ ‘ഗെയിം ചേഞ്ചര്‍’ ആകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടക്കാല ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി സാമ്പത്തിക ഇടനാഴിയെക്കുറിച്ച് പരാമര്‍ശിച്ചത്. ഇടക്കാല ബജറ്റില്‍ റെയില്‍വേ മേഖലയ്ക്കായും മന്ത്രി ചില പ്രഖ്യാപനങ്ങള്‍ നടത്തി.

രാജ്യത്ത് മൂന്ന് പ്രധാന റെയില്‍വ ഇടനാഴികള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സിമന്റ് ചരക്കുനീക്കം ഉള്‍പ്പെടെയുള്ളവയ്ക്ക് വേണ്ടിയാണ് മൂന്ന് റെയില്‍ ഇടനാഴികള്‍ നിര്‍മിക്കുന്നത്. 40,000 സാധാരണ റെയില്‍വേ ബോഗികള്‍ വന്ദേഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളിലെ വികസനങ്ങള്‍ക്കായി പദ്ധതി നടപ്പാക്കും. പാലുല്‍പാദനം വര്‍ധിപ്പിക്കും. പി.എം. ആവാസ് യോജനയിലൂടെ രണ്ടുകോടി വീടുകള്‍ കൂടി നിര്‍മിക്കും. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കും. എല്ലാ ആശാവര്‍ക്കര്‍മാരെയും ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഭോക്താക്കളാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

വമ്പന്‍ പ്രഖ്യാപനങ്ങള്‍ കാര്യമായി ഇടംപിടിക്കാത്ത ബജറ്റില്‍ ആദായനികുതി നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. തീരുവകളില്‍ മാറ്റമില്ല. പുതിയ നികുതി നിര്‍ദേശങ്ങളും ഏര്‍പ്പെടുത്തുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആളോഹരി വരുമാനം 10 വര്‍ഷത്തിനിടെ 50 ശതമാനം വര്‍ധിച്ചെന്ന് ധനമന്ത്രി അവകാശപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.