സ്വന്തം ലേഖകൻ: സ്വന്തം രാജ്യങ്ങളിൽ അനുവദിച്ച സാധുവായ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് നിബന്ധനകളോടെ ഒമാനിൽ വാഹനമോടിക്കാമെന്ന് റോയൽ ഒമാൻ പൊലീസിന്റെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.
നിബന്ധനകൾ:
ഒമാൻ സന്ദർശനം വിനോദസഞ്ചാരത്തിനോ ട്രാൻസിറ്റ് ആവശ്യത്തിനോ മാത്രമായിരിക്കണം.
അന്താരാഷ്ട്ര-വിദേശ ഡ്രൈവിംഗ് ലൈസൻസിന് ഒമാനിൽ പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസം വരെ സാധുതയുണ്ടാകണം.
അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഒമാൻ അംഗീകരിച്ച വെഹിക്കിൾ അസോസിയേഷനുകൾ നൽകിയതായിരിക്കണം.
അതിനിടെ ഇന്ത്യൻ സ്കൂൾ ബോർഡിന് ഒമാൻ കോടതി 20 കോടി രൂപയുടെ പിഴ വിധിച്ച സംഭവത്തിൽ കടുത്ത ആശങ്കയുമായി രക്ഷിതാക്കൾ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാന് നിവേദനം നൽകി. കരാർ ലംഘനത്തിന് ബോർഡിനെതിരെ ഭൂവുടമ നൽകിയ ഹരജിയിലാണ് ഇന്ത്യൻ സ്കൂൾ ബോർഡിന് കോടതി കനത്തപിഴ വിധിച്ചത്.
ഒമാനിലെ ബർക്ക മേഖലയിലുള്ള രക്ഷിതാക്കളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് മുൻ സ്കൂൾ ഡയറക്ടർ ബോർഡ് ബർക്കയിൽ ഇന്ത്യൻ സ്കൂൾ തുടങ്ങാൻ തീരുമാനമെടുക്കുകയും നിർമാണ ചുമതലക്ക് ഭൂവുടമയുമായി കരാർ ഒപ്പിടുകയും ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല