സ്വന്തം ലേഖകൻ: വിമാന യാത്രക്കാർ അപമര്യാദയായി പെരുമാറുന്നത് ലോകാടിസ്ഥാനത്തിൽ തന്നെ കൂടി വരുകയാണ്. പല തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഇന്ത്യൻ വിമാനങ്ങളിലെ യാത്രയുമായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങൾ വർധിച്ചു വന്ന പശ്ചാത്തലത്തിലാണ് യാത്രക്കാർ പാലിക്കേണ്ട മര്യാതയെ കുറിച്ച് ചർച്ചകൾ ഉയർന്നു വരുന്നത്.
അന്താരാഷ്ട്ര യാത്രയിൽ 43 ശതമാനത്തിന്റെ വർധനവാണ് ഇത്തരം കേസുകളിൽ ഉണ്ടായിട്ടുള്ളത്. കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സർക്കാറും കോടതികളും നിയമം കർശനമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഒരോ രാജ്യവും കർശന നിയമങ്ങളും നടപടികളും ഇക്കാര്യത്തിൽ നടപ്പിലാക്കണം. വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്നവർ വിമാന കമ്പനികളുടെയും നിയമങ്ങൾ അറിഞ്ഞിരിക്കണം.
ലെവൽ – 1 അനുചിത ആംഗ്യം കാണിക്കൽ, വാക്കാലുള്ള ഉപദ്രവം, അനിയന്ത്രിത മദ്യപാനം തുടങ്ങിയ ഈ ലെവലിൽ വരും. സഹയാത്രികരോടും ക്യാബിൻ ക്രൂ എന്നിവരോടുമുള്ളവ ഇതിൽ ഉൾപ്പെടും.
ലെവൽ – 2 ശാരീരിക ഉപദ്രവം ഏൽപ്പിക്കൽ. അനുചിതമായ തൊടൽ അടക്കമുള്ളവ ഈ വിഭാഗത്തിൽപ്പെടും.
ലെവൽ -3 ജീവന് ഭീഷണിയായ പ്രവർത്തനങ്ങളും വിമാനത്തിന് കേടുപാട് വരുത്തുന്ന പ്രവർത്തനങ്ങളും .
യാത്രാ നിരോധനം.
ലെവൽ – 1 വിഭാഗങ്ങളിൽ പെടുന്നവർക്ക് 3 മാസം വരെയും ലെവൽ – 2 വിഭാഗങ്ങൾക്ക് ആറുമാസം വരെയും ലെവൽ -3 വിഭാഗങ്ങളിൽ വരുന്നവർക്ക് ചുരുങ്ങിയത് രണ്ട് വർഷവും ഉണ്ടായിരിക്കും ലെവൽ -3 വിഭാഗത്തിന്റെ പരമാവധി യാത്രാ നിരോധനം എത്രയെന്ന് നിജപ്പെടുത്തിയിട്ടില്ല എന്നത് പ്രത്യേകം ഓർക്കണം.
നിയമം ലംഘിച്ച് എന്തെങ്കിലും സംഭവങ്ങൾ നടന്നാൽ വിമാനത്തിലെ പൈലറ്റ് എയർലൈൻ കമ്പനികൾക്ക് റിപ്പോർട്ട് ചെയ്യുകയും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, നടപടി എടുക്കാനായി നിയോഗിക്കപ്പെട്ട കമ്മറ്റിയുടെ നിർദ്ദേശാനുസരണം നടപടി കൊള്ളും.
ഇത്തരം കമ്മറ്റിയുടെ തീരുമാനം 30 ദിവസത്തിനകം എടുക്കണം. ഈ മുപ്പത് ദിവസത്തിൽ കുറ്റാരോപിതനായ യാത്രക്കാരന് വിമാനയാത്ര ചെയ്യാൻ അനുവദിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല