അന്താരാഷ്ട്ര യോഗാദിനം സമാധാനത്തിന്റെ പുതുയുഗപിറവിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോകം മുഴുവന്‍ ആദ്യ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്ന അവസരത്തില്‍ ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ നടന്ന ചടങ്ങില്‍ പതിനായിര കണക്കിന് ആളുകള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പങ്കെടുത്തു. രാവിലെ ഏഴ് മണിക്ക് തന്നെ യോഗാ പ്രദര്‍ശനം ആരംഭിച്ചു. സൈനികര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറയില്‍ നിന്നുള്ള 35,000ല്‍ അധികം ആളുകളാണ് രാജ്യതലസ്ഥാനത്ത് എത്തിയത്.
യോഗാദിനാചാരണം പുതുയുഗത്തിന്റെ തുടക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. സമാധാനത്തിന്റെ പുതുയുഗത്തിനായി മനുഷ്യമനസ്സിനെ പരിശീലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും പരമ്പരാഗത ചികില്‍സാ രീതികളില്‍ താന്‍ ഉറച്ചു വിശ്വസിക്കുന്നതായും ന്യൂഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
രാജ്യത്തെ 650 ജില്ലാ ആസ്ഥാനങ്ങളില്‍ യോഗാ ദിനാചരണം നടന്നു. കൂടാതെ 192 രാജ്യങ്ങളും യോഗാ ദിനം ആചരിച്ചു. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി സദാനന്ദ ഗൌഡയും,ചെന്നൈയില്‍ വെങ്കയ്യ നായിഡുവും,ലക്‌നൗവില്‍ രാജ്‌നാഥ് സിങ്ങും സമൂഹ യോഗാഭ്യാസത്തിന് നേതൃത്വം നല്‍കി.ഒറ്റ വേദിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന യോഗാ പ്രദര്‍ശനം എന്ന ഗിന്നസ് ലോക റെക്കോഡ് ഇന്ത്യക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.
അതിനിടെ കൂട്ടമായി ശാന്തി മന്ത്രങ്ങള്‍ ഓതിയതാണ് ഡല്‍ഹിയില്‍ മഴ പെയ്യിച്ചതെന്ന ബിജെപി നേതാവ് കിരണ്‍ ബേദിയുടെ പ്രസ്താവ സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളുയര്‍ത്തി. നിരവധി ആളുകളാണ് ബേദിയുടെ യുക്തിരഹിത പ്രസ്താവനയെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല