മുന്‍പ് ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റ് ഇങ്ങനെയാണ് – ലോകത്തിലെ ഏറ്റവും വലിയ നുണ എന്നത് അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പ് നമ്മള്‍ ക്ലിക്ക് ചെയ്യുന്ന ഐ എഗ്രീ എന്ന ബട്ടന്‍ ആണെന്ന്. അതെ നമ്മള്‍ മിക്കവാറും ആളുകളും അതൊന്നും വായിച്ചു മനസിലാക്കാന്‍ മെനക്കെടാറില്ല. അത് കൊണ്ട് പ്രത്യേകിച്ച് കാര്യങ്ങളൊന്നും ഉണ്ടാകാറില്ല എന്നത് മറ്റൊരു കാര്യം. എന്നാല്‍ ഇപ്പോഴിതാ ഈ വ്യവസ്ഥകള്‍ നമുക്കെതിരെ തിരിയുന്നു. ഫോണ്‍ അപ്ലിക്കേഷനിലൂടെ നമ്മുടെ സ്വകാര്യപരമായ മെസേജുകള്‍, ഇമെയിലുകള്‍, ഫോണ്‍ ബുക്ക് എന്നിവ ഉപയോഗപ്പെടുത്താന്‍ മറ്റുള്ളവര്‍ക്ക് സാധിക്കും.
ഇപ്പോഴുള്ള സ്മാര്‍ട്ട്ഫോണ്‍ അപ്ലിക്കേഷനുകളുടെ ടേംസ് & കണ്ടീഷന്‍സ് നാം അംഗീകരിക്കുക വഴി നമ്മുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുവാനുള്ള വാതിലിന്റെ താക്കോല്‍ ആണ് നാം ഈ അപ്ലിക്കേഷന്‍ നിര്‍മാതാക്കള്‍ക്ക് കൊടുക്കുന്നത്. ഫോണിന്റെ ലൊക്കേഷന്‍, ഫോണിന്റെ ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങള്‍ എന്നിവ യഥേഷ്ടം ഉപയോഗപ്പെടുത്താന്‍ ഈ
അപ്ലിക്കേഷനുകള്‍ക്കാകും. ഫേസ്ബുക്ക്, യാഹൂ, ഫ്ലിക്കര്‍, ബടൂ തുടങ്ങിയ സൈറ്റുകളുടെ സ്വകാര്യ വിവരങ്ങള്‍ പോലും സുരക്ഷിതമല്ല. അപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ചവര്‍ക്കാണ് ഈ സ്വകാര്യവിവരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നിയമം അനുവദിക്കുന്നത്.
ആന്ട്രോയിഡിന്റെ അപ്ലിക്കേഷനുകള്‍ക്കാണ് ഈ പ്രശ്നം. എന്നാല്‍ ആപിളിന്റെ ഐ ഫോണിനു ഈ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. സാധാരണമായ ടേംസ് & കണ്ടീഷന്‍സ് ആണ് ഇവരുടേത്. സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ സമ്മതം കൂടാതെ അവരുടെ ഇമെയില്‍ ഫോണ്‍ നമ്പരുകള്‍ എന്നിവ സെര്‍വറില്‍ സൂക്ഷിക്കുന്നതായി ഈയിടെ ട്വിറ്റര്‍ കണ്ടെത്തിയിരുന്നു.
ഈ പ്രശ്നത്തെക്കുറിച്ച് 2007ല്‍ തന്നെ ആപ്പിള്‍ വിശദമായി ചര്‍ച്ച നടത്തിയിരുന്നു. ഗൂഗിളിന്റെ പുതിയ വ്യവസ്ഥകളെപ്പറ്റി നാം ഇത്രക്കധികം വ്യാകുലത കാണിക്കുമ്പോള്‍ എന്ത് കൊണ്ടാണ് നാം ശരിയായ പ്രശ്നത്തെപ്പറ്റി ബോധവാന്മാര്‍ ആകാത്തത് എന്നതാണ് പല വിദഗ്ദ്ധരും ചോദിക്കുന്നത്. എന്തായാലും ഇനി വ്യവസ്ഥകളോട് കണ്ണുമടച്ചു യോജിക്കുമ്പോള്‍ ചെരുതായിട്ടെങ്കിലും ഒന്ന് വായിച്ചു നോക്കുക. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന പഴമൊഴി ഇവിടെയും ബാധകമാണ് എന്നോര്‍ക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല