ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിയില്‍ പരിഷ്‌ക്കരണ പ്രഖ്യാപനങ്ങളുമായി ഫെയ്‌സ്ബുക്ക്. ഈ പദ്ധതി നെറ്റ് ന്യൂട്രാലിറ്റിക്ക് തുരങ്കം വെയ്ക്കുന്നതാണെന്ന വിമര്‍ശനങ്ങള്‍ പരക്കെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് പദ്ധതി രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തിയത്.
38 സൈറ്റുകള്‍ മാത്രമുണ്ടായി പരിമിതപ്പെടുത്തിയിരുന്ന പദ്ധതിയില്‍ ഇനിമുതല്‍ മറ്റ് സൈറ്റുകളും ഉള്‍പ്പെടുത്താനാകും. അതിനായി കര്‍ശന വ്യവസ്ഥകള്‍ ഫെയ്‌സ്ബുക്ക് മുന്നോട്ടു വെച്ചിട്ടുണ്ട്. ലോഡിംഗ് ടൈം കൂടുതലുള്ള സൈറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുത്തില്ല. വീഡിയോ കണ്ടന്റ്, അധികം ഫോട്ടോകള്‍, സൈസ് കൂടിയ വെബ്‌സൈറ്റുകള്‍ എന്നിവ ഒഴിവാക്കും. മൊബൈല്‍ ഫ്രണ്ട്‌ലിയായിട്ടുള്ള സൈറ്റുകള്‍ക്ക് മാത്രമെ പദ്ധതിയില്‍ പങ്കുചേരാന്‍ സാധിക്കു തുടങ്ങിയ കര്‍ശന വ്യവസ്ഥകളാണ് ഫെയ്‌സ്ബുക്ക് മുന്നോട്ടു വെയ്ക്കുന്നത്. പരിഷ്‌ക്കരിച്ച പദ്ധതി പ്രകാരം വെബ്‌സൈറ്റ് ആപ്ലിക്കേഷന്‍ ഡെവലപ്പേഴ്‌സിനായി ഇന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജി തുറന്നുകൊടുക്കും.
എല്ലാവരേയും ഉള്‍പ്പെടുത്തി കൊണ്ട് പദ്ധതി സുതാര്യമാക്കാനാണ് പുതിയ നീക്കമെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു. ഡെവലപ്പേഴ്‌സുമായി സഹകരിച്ച് ലോകത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഫെയ്‌സ്ബുക്ക് വിശദീകരിക്കുന്നു.
ഇന്റര്‍നെറ്റ് ഡോട്ട് ഒര്‍ജിയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വിശദീകരണം ഇങ്ങനെയാണ്.
Today, we're taking the next step with Internet.org by enabling anyone to build free basic internet services to help…
Posted by Mark Zuckerberg on Monday, May 4, 2015
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല