ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെയും നെറ്റ് സര്‍വീസ് ദാതാക്കളുടെയും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് കിരാതമായ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ പരിഗണിക്കുന്നത് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. അമേരിക്കന്‍ ജനപ്രതിനിധിസഭ സ്റ്റോപ് ഓണ്‍ലൈന്‍ പൈറസി ആക്ട് (സോപ) സെനറ്റ് പ്രൊട്ടക്ഷന്‍ ഒഫ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ആക്ട് (പിപ) എന്ന പേരിലാണ് ഈ നിയമങ്ങള്‍ പാസ്സാക്കാനിരുന്നത്.
ഇതിനെതിരെ വിക്കിപിഡിയ പോലുള്ള വെബ്ഭീമന്മാര്‍ കരിദിനം ആചരിക്കുന്നതുപോലെ സ്വയം ‘ബ്ളാക്ക് ഔട്ട്’ ചെയ്തിരുന്നു. ഗൂഗിള്‍ നടത്തിയ പരാതി കാമ്പെയിനില്‍ എഴുപതുലക്ഷത്തിലധികം ഉപയോക്താക്കളാണ് പങ്കാളികളായത്. ലോകത്തെ ഏറ്റവും ബൃഹത്തായ ഫയല്‍ ഷെയറിംഗ് സൈറ്റായ ‘മെഗാ അപ്ലോഡ് ഡോട്ട് കോമി’നെതിരെയും അമേരിക്കന്‍ ഭരണകൂടം നീങ്ങിയിരുന്നു. അതിനും കൂടിയുള്ള തിരിച്ചടിപോലെ ‘ അനോണിമസ്’ എന്ന പേരില്‍ ഹാക്കര്‍മാരുടെ ഒരു കൂട്ടായ്മ യു. എസ് നീതിന്യായ വകുപ്പിന്റെയും മോഷന്‍ പിക്ചര്‍ അസോസിയേഷന്റെയും വെബ്സൈറ്റുകള്‍ മണിക്കൂറുകളോളം നിശ്ചലമാക്കിക്കളഞ്ഞു.
സിനിമയും സംഗീതവും മറ്റും അനധികൃതമായി ഡൌണ്‍ലോഡ് ചെയ്ത് പകര്‍പ്പവകാശ ഉടമകള്‍ക്ക് 500 ദശലക്ഷം ഡോളര്‍ നഷ്ടമുണ്ടാക്കി എന്നാരോപിച്ച് അമേരിക്ക കിം ഡോട്ട് കോം എന്ന വെബ്സൈറ്റ് അടച്ചുപൂട്ടുകയും അതിന്റെ സ്ഥാപകനെയും മൂന്ന് ജീവനക്കാരെയും ന്യൂസിലന്‍ഡില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.സിലിക്കണ്‍ വാലിയുടെ വിജയം ‘ഓണ്‍ലൈന്‍ പൈറസി’ തടയാന്‍ കര്‍ശനനിയമം വേണമെന്ന നിലപാടില്‍ മുന്‍പന്തിയില്‍ നിന്നത് ഹോളിവുഡ് ആയിരുന്നു. സിനിമാവ്യവസായം തകരുമെന്നതായിരുന്നു ന്യായം. എന്നാല്‍ ഹോളിവുഡിനുമേല്‍ സിലിക്കണ്‍ വാലി നേടിയ വിജയംകൂടിയാണ് ബില്ലുകളുടെ അകാലചരമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല