ഇന്റര്‍നെറ്റിലെ അശ്ലീല പോസ്റ്റിങ്ങില്‍ കേരളം മുന്നിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റില്‍ അശ്ലീല പോസ്റ്റിങ് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍ കേരളത്തിനാണ് ഒന്നാം സ്ഥാനം. അശ്ലീല പോസ്റ്റിങ്ങുമായി ബന്ധപ്പെട്ട് രാജ്യത്ത് 496 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതില്‍ 136 കേസുകള്‍ (27 ശതമാനം) കേരളത്തില്‍ നിന്നാണ്.
നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകളുള്ളത്.
അശ്ലീല പോസ്റ്റിങ് നടത്തുന്ന നഗരങ്ങളില്‍ ബാംഗ്ലൂരാണ് ഒന്നാമത് (19 എണ്ണം), ജയ്പൂര്‍ (15), ലുധിയാന(13) എന്നീ നഗരങ്ങള്‍ക്കു പിറകില്‍ 12 കേസുകളുമായി കൊച്ചി തൊട്ടു പിറകിലുണ്ട്. മലപ്പുറം(7) ,കോഴിക്കോട്(5) എന്നിങ്ങനെയാണ് കേരളത്തില്‍ നിന്നുള്ള മറ്റ് നഗരങ്ങളുടെ കണക്കുകള്‍. കേരളത്തില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത 85 സൈബര്‍ കേസുകള്‍ സ്്ത്രീകളെ ശല്യം ചെയതതുമായി ബന്ധപ്പെട്ടാണ്.
2011ല്‍ അശ്ലീല പോസ്റ്റിങ് നടത്തിയതിന് 496 കേസുകളിലായി 443 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം 245 സൈബര്‍ കുറ്റകൃത്യങ്ങളോടെ കേരളം മൂന്നാം സ്ഥാനത്താണ്. 393 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മഹാരാഷ്ട്രയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷം 67 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. സൈബര്‍ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം കഴിഞ്ഞവര്‍ഷം 140 ശതമാനമായി വര്‍ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല