1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2023

സ്വന്തം ലേഖകൻ: സൗദി അഴിമതി വിരുദ്ധ സമിതി ‘നസഹ’ ഇന്റർപോളുമായി കൈകോർക്കുന്നു. അഴിമതി നടത്തി വിദേശങ്ങളിലേക്ക് മുങ്ങുന്ന കുറ്റാവാളികളെ നിയമത്തിന് മുമ്പിലെത്തിക്കുന്നതിനും കേസുകളുമായി ബന്ധപ്പെട്ട ഫണ്ടുകളും സ്വത്തുക്കളും വീണ്ടെടുക്കുന്നതിനും ഇരു അതോറിറ്റികളും സഹകരണം ശക്തമാക്കും.

സൗദി ആന്റി കറപ്ഷൻ അതോറിറ്റി അഥവ നസഹ പ്രസിഡന്റ് മാസിൻ ബിൻ ഇബ്രാഹീം അൽഖമൂസ് ഫ്രാൻസിലെ ഇന്റർപോൾ ആസ്ഥാനം സന്ദർശിച്ചാണ് പരസ്പര സഹകരണത്തിന് ധാരണയിലെത്തിയത്. ഇന്റർപോൾ സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്കും മറ്റു മുതിർന്ന നേതാക്കളും കൂടികാഴ്ചയിൽ പങ്കെടുത്തു. അഴിമതിയും അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളും തടയുന്നതിനാണ് ഇനു ഓർഗനൈസേഷനുകളും തമ്മിൽ സഹകരിക്കുക.

അഴിമതി കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള വെല്ലുവിളികൾ, പ്രാദേശിക അന്തർദേശിയ ചട്ടകൂടുകൾക്കും കരാറുകൾക്കും ഉള്ളിൽ നിന്ന് കൊണ്ടുള്ള അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണം എന്നിവ പരസ്പര കൂടിക്കാഴ്ചയിൽ ചർച്ചയായി. അഴിമതി കേസുകളുമായി ബന്ധപ്പെട്ട കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള സഹകരണം.

അഴിമതി കേസുകളിൽ വിദേശങ്ങളിലേക്ക് കടത്തുന്ന ഫണ്ടുകളും സ്വത്തുക്കളും വീണ്ടെടുക്കൽ, പ്രതികളെ കോടതിക്ക് മുമ്പാകെ കൊണ്ട് വരുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനുമുള്ള സഹകരണം എന്നിവ ഇരു സംഘടനകൾക്കുമിടയിൽ ഉറപ്പാക്കും. നസഹയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് കഴിഞ്ഞ ദിവസം വിയന്നയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനം പ്രമേയം അവതരിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.