ബിജു തോമസ്
നമ്മള്‍ മലയാളികളുടെ കുടുംബപ്രശ്നങ്ങള്‍ക്ക് നമ്മുടെ തലത്തില്‍ നിന്നുകൊണ്ട് സാധാരണക്കാരന്റെ ഭാഷയില്‍ പരിഹാരം നിര്‍ദേശിക്കുന്ന ജോസഫ് പുത്തന്‍പുരക്കല്‍ അച്ചന്‍ യു കെ മലയാളികള്‍ക്കിടയിലും തരംഗമാവുന്നു.ഇക്കഴിഞ്ഞ രണ്ടു മാസമായി യു കെയില്‍ കുടുംബ നവീകരണ ധ്യാനം നടത്തുന്ന അദ്ദേഹവുമായി എന്‍ ആര്‍ ഐ മലയാളി ടീം നടത്തിയ വീഡിയോ അഭിമുഖത്തിന് വന്‍ വരവേല്‍പ്പാണ് യു കെ മലയാളികള്‍ നല്‍കിയത്.
ഈ മാസം എട്ടാം തീയതി യു ട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ പബ്ലിക് ആക്കിയത് ഞായറാഴ്ച്ച മാത്രമാണ്.അന്നു മുതല്‍ ചൊവ്വാഴ്ച വരെ രണ്ടു ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടത് 12500 -ന് മുകളില്‍ ആളുകളാണ്.യു കെയിലെ മാധ്യമ രംഗത്ത് ഇതൊരു റിക്കാര്‍ഡ് ആണ്.ഈമെയില്‍ വഴിയോ,ടെക്സ്റ്റ് മെസേജ് വഴിയോ,മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ പ്രത്യേകിച്ച് യാതൊരു വിധ മാര്‍ക്കെറ്റിങ്ങും നടത്താതെയാണ് ഇത്രയും പേര്‍ വീഡിയോ കണ്ടതെന്നത് തികച്ചും അതിശയിപ്പിക്കുന്നതാണ്.മൂവായിരത്തിനടുത്ത് വായനക്കാരുള്ള എന്‍ ആര്‍ മലയാളി ടീം പ്രതീക്ഷിച്ചതിലും നാലിരട്ടിയോളം ആളുകളാണ് രണ്ടു ദിവസത്തിനുള്ളില്‍ അച്ചന്റെ വീഡിയോ കണ്ടത്.ജോസഫ് പുത്തന്‍പുരക്കല്‍ അച്ചന് ലോക മലയാളികള്‍ക്കിടയില്‍ ഉള്ള ജനപ്രീതിയാണ് ഇതിനു കാരണമെന്ന് ഞങ്ങള്‍ കരുതുന്നു.
പല യു കെ മലയാളികള്‍ക്കും അച്ചന്റെ ധ്യാനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല എന്നു മനസിലാക്കിയാണ് എന്‍ ആര്‍ ഐ മലയാളി ടീം ഈ ഉദ്യമത്തിന് മുന്‍കൈയെടുത്തത്. അഭിമുഖം നടത്തിയ പ്രശസ്ത ഗാനരചയിതാവ് റോയ് കാഞ്ഞിരത്താനത്തിനുംക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ച ജിസ്മോന്‍ കൂട്ടുങ്ങലിനും എന്‍ ആര്‍ ഐ മലയാളി ടീം പ്രത്യേകം നന്ദി അറിയിക്കുന്നു.അച്ചന്റെ അഭിമുഖ വീഡിയോ രണ്ടു യൂസര്‍ ഐഡി യില്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
1420 പേര്‍ കണ്ട ജിസ്മോന്‍ കൂട്ടുങ്ങലിന്റെ ഐഡി യിലെ വീഡിയോ കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക
12400 പേര്‍ കണ്ട എന്‍ ആര്‍ ഐ മലയാളിയുടെ ഐഡി യിലെ വീഡിയോ കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല