1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2012

ഡല്‍ഹി : ഇന്ത്യന്‍ ഒളിമ്പിക് ടീമില്‍ നുഴഞ്ഞു കയറിയ അജ്ഞാത സുന്ദരിയെ തിരിച്ചറിഞ്ഞു. ലണ്ടനില്‍ വിദ്യാര്‍ത്ഥിയായ ബംഗളൂരു സ്വദേശി മധുര നാഗേന്ദ്രയാണ് വിവാദ നായിക. മധുര എങ്ങനെയാണ് മാര്‍ച്ച് പാസ്റ്റ് നടത്തുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പം കടന്നു കൂടിയെന്ന് വ്യക്തമല്ല. കൂടെ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നെങ്കിലും അയാളെ മാര്‍ച്ച് പാസ്റ്റില്‍ നിന്നും വിലക്കിയിരുന്നു.
നാല്പത് അത്‌ലറ്റുകളും 11 ഒഫിഷ്യലുകളുമാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്. ഒളിമ്പിക് പതാക ഏന്തിയ സുശീല്‍ കുമാറിന് തൊട്ടുപിന്നിലായി മഞ്ഞ സാരി ധരിച്ചാണ് വനിതാ താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണി നിരന്നത്. ചുവന്ന ഷര്‍ട്ടും നീല പാന്റ്‌സും ധരിച്ചെത്തിയ മധുരയെ എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തു. സുശീല്‍ കുമാറിന് സമീപത്തായാണ് മധുര നടന്നിരുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇക്കുറി യൂണിഫോം നിര്‍ബന്ധമാക്കിയിരുന്നു. കഴിഞ്ഞ ഒളിമ്പിക്‌സില്‍ സാനിയ മിര്‍സ ജീന്‍സ് ധരിച്ച് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത് വിവാദമായതോടെയാണിത്.
തിരിച്ചറിയല്‍ കാര്‍ഡില്ലാതെ മധുര മാര്‍ച്ച്പാസ്റ്റില്‍ പങ്കെടുത്തത് വന്‍ വിവാദത്തിന് വഴി തെളിച്ചു. സംഭവത്തെ കുറിച്ച് ഒളിമ്പിക് അസോസിയേഷന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് പാസ്റ്റിന്റെ ടിവി കവറേജില്‍ താരങ്ങളേക്കാള്‍ ശ്രദ്ധ കിട്ടിയത് മധുരയ്ക്കായിരുന്നു. ഫേസ് ബുക്ക് അക്കൗണ്ട് വഴിയാണ് മധുരയെ തിരിച്ചറിഞ്ഞത്. ഇതില്‍ മധുര ഹണിയെന്നാണ് പേര് നല്‍കിയിരിക്കുന്നത്.
തന്റെ ഒളിമ്പിക് പാസ്സിന്റെ ഫോട്ടോ മധുര ഫേസ്ബുക്ക് ആക്കൗണ്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മാര്‍ച്ച് പാസ്്റ്റില്‍ പങ്കെടുത്തത് വിവാദമായതോടെ മധുര സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്. മാര്‍ച്ച് പാസ്റ്റില്‍ അജ്ഞാത യുവതിയെ കണ്ടതു മുതല്‍ ഇന്ത്യയില്‍ നിന്നുളള മാധ്യമ സംഘം വിശദീകരണം ചോദിച്ചിരുന്നു. സംഭവം ക്യാമ്പില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിവച്ചതിനെ തുടര്‍ന്ന് രോഷാകുലനായ ഇന്ത്യന്‍ സംഘത്തലവന്‍ ബ്രിഗേഡിയര്‍ പി.കെ. മുരളീധരന്‍ രാജ സംഘാടക സമിതിക്ക് പരാതി നല്‍കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.