1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2024

സ്വന്തം ലേഖകൻ: യുഎഇയിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി ഇൻവെസ്റ്റ് ഇൻ ദി എമിറേറ്റ്സ് ക്യാംപെയ്ന് വിദേശ രാജ്യങ്ങളിൽ തുടക്കമായി. കാൻസ്, മ്യൂണിക്, പാരിസ്, ലണ്ടൻ, സൂറിക്, ജനീവ, ന്യൂയോർക്ക് തുടങ്ങി പ്രധാന നഗരങ്ങളിലാണ് ക്യാംപെയ്ൻ നടക്കുന്നത്. രാജ്യത്തെ നിക്ഷേപ അനുകൂല അന്തരീക്ഷവും സാധ്യതകളും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

വിവിധ മേഖലകളിലെ നൂതന കണ്ടുപിടിത്തക്കാർ, ആഗോള പ്രതിഭകൾ, സംരംഭകർ എന്നിവരെയാണ് യുഎഇയിലേക്ക് ക്ഷണിക്കുന്നത്. നികുതി രഹിത അന്തരീക്ഷം, വിപുലമായ ആഗോള വ്യാപാര, ലോജിസ്റ്റിക് ശൃംഖലകൾ തുടങ്ങി ആഗോള നിക്ഷേപകർക്ക് സമാനതകളില്ലാത്ത സൗകര്യങ്ങളാണ് യുഎഇ വാഗ്ദാനം ചെയ്യുന്നത്.

അതിനിടെ ദുബായില്‍ എയര്‍ ടാക്സികള്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ച് അധികൃതര്‍. 2025 ഡിസംബറില്‍ എയര്‍ ടാക്‌സികള്‍ സര്‍വീസ് ആരംഭിക്കുമെന്ന് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി (ആര്‍ടിഎ) സഹകരിച്ച് വാണിജ്യ യാത്രാ സേവനത്തിനായി ഇലക്ട്രിക് എയര്‍ ടാക്സികള്‍ വികസിപ്പിക്കുന്ന ജോബി ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.