രാവിലെ ഡ്യൂട്ടിക്ക് പോകുമ്പോള്‍ ചുളിവില്ലാത്ത വടിവൊത്ത ഡ്രസ് ധരിക്കാന്‍ ഇഷ്ട്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല.ഡ്രസ് ധരിക്കുക എന്നത് നല്ല കാര്യമാണെങ്കിലും അത് തേക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.നാട്ടിലാണെങ്കില്‍ 5 രൂപ കൊടുത്താല്‍ വല്ല തമിഴനെക്കൊണ്ടും കാര്യം സാധിക്കാം .പക്ഷെ ഇങ്ങ് യു കെയില്‍ സ്വന്തമായി അയണ്‍ ചെയ്യുകയല്ലാതെ മറ്റൊരു നിവൃത്തിയുമില്ല.ജോലിക്ക് പോകുന്നതിന്റെ അവസാന മിനിട്ടുകളില്‍ അയണ്‍ ബോക്സ് എടുത്തു ഒന്ന് ഉരുമ്മി തേച്ചു എന്ന് വരുത്തുകയാണ് നാം ചെയ്യാറ്.
എന്നാല്‍ നോര്‍ത്ത് ലണ്ടനിലെ മില്‍ ഹില്‍സ് ഏരിയയില്‍ ഉള്ള ഒരു ഇംഗ്ലീഷ് സുഹൃത്ത് സ്വന്തം തുണി തേക്കാന്‍ സ്വീകരിച്ചത് അല്പം വിചിത്രമായ മാര്‍ഗമാണ്.കക്ഷി തുണി അയണ്‍ ചെയ്തത് M1 മോട്ടോര്‍വേയുടെ നടുക്ക് നിന്നാണ്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് അടച്ചിട്ട മോട്ടോര്‍വെയിലേക്ക് അദ്ദേഹം സാവധാനം അയണിംഗ് ബോര്‍ഡുമായി നീങ്ങി.സ്റ്റാന്റ് റോഡിന്റെ ഒത്ത നടുക്ക് തന്നെ പ്രതിഷ്ടിച്ച അദ്ദേഹം തുടര്‍ന്ന് ബോര്‍ഡ് ഘടിപ്പിച്ചു തന്‍റെ ഡ്രസ് അയണ്‍ ചെയ്യുകയായിരുന്നു.
മോട്ടോര്‍വെ ക്യാമറ വളരെ കൃത്യമായി ഈ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുകയും ചെയ്തു.തലകുത്തി നില്‍ക്കുന്നതിനെയും സ്പോര്‍ട്സ് എന്ന് വിശേഷിപ്പിക്കുന്നവര്‍ ഈ സാഹസത്തെ വിശേഷിപ്പിച്ചിരിക്കുന്നത് Latest outdoor dangerous sports എന്നാണ് . എന്താ ഈ പുതിയ സ്പോര്‍ട്സില്‍ ഒരു കൈ ശ്രമിക്കുന്നോ ?
വീഡിയോ ദൃശ്യങ്ങള്‍ക്ക് താഴെ ക്ളിക്ക് ചെയ്യുക .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല