ഐഫോണ്‍ ഐപാഡ് എന്നിവയില്‍ ഉപയോഗിക്കവുന്ന ഐഒഎസ് 9 ന്റെ ബീറ്റാ പതിപ്പ് ആപ്പിള്‍ പുറത്തിറക്കി. കഴിഞ്ഞയാഴ്ച്ച ഇതിന്റെ ഡെവലപ്പര്‍ വേര്‍ഷന്‍ ആപ്പിള്‍ പുറത്തിറക്കിയിരുന്നു
. അതിന് ശേഷമാണിപ്പോള്‍ പൊതുജനങ്ങള്‍ക്കായി ബീറ്റാ വേര്‍ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.
വാട്ട്‌സ്ആപ്പിലും ഫെയ്‌സ്ബുക്ക് മെസഞ്ചറിലും വന്ന് അടിഞ്ഞ് കൂടുന്ന ചിത്രങ്ങളെ തരംതിരിക്കാനുള്ള കഴിവ് ഈ ഒഎസിനുണ്ട്. സെല്‍ഫികളും സ്‌ക്രീന്‍ ഷോട്ടുകളും ഓരോ ഫോള്‍ഡറിലാക്കി സൂക്ഷിക്കും. പുതിയ ഫോട്ടോ റെക്കഗ്നിഷന്‍ ടൂളാണ് ആപ്പിള്‍ ഇതിനായി ഉപയോഗിക്കുന്നത്. ആപ്പിളിന് ഇപ്പോള്‍ തന്നെ ടൈംലൈന്‍, ബേസ്റ്റ് ഫോട്ടോസ്, വീഡിയോസ് എന്നിവയ്ക്ക് പ്രത്യേകം ഫോള്‍ഡറുകളുണ്ട്.
ഐഒഎസ് 8ന്റെ ഇന്‍സ്റ്റലേഷന്‍ സൈസ് നാല് ജിബിയായിരുന്നു. എന്നാസ്, ഐഒഎസ് 9ന് ഒരു ജീബി മാത്രമെ സൈസുള്ളു. പണ്ട് മുതല്‍ക്കെ ആന്‍ഡ്രോയിഡില്‍ ലഭ്യമായിട്ടുള്ള നിരവധി ഫീച്ചറുകള്‍ പുതിയ രൂപത്തിലും പുതിയ പേരിലും ഐഒഎസ് 9ല്‍ ചേര്‍ത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല