1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2015

ജോണ്‍ മാത്യു

ഇന്ത്യാ പെന്തക്കോസ്ത് ചര്‍ച്ചിന്റെ ഒമ്പതാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ലിവര്‍പൂളില്‍ 2016 ഏപ്രില്‍ 29,30 മെയ് ഒന്ന് തിയതികളില്‍ നടക്കും. പ്രധാന പ്രാസംഗികരാ.ി പാസ്റ്റര്‍ സണ്ണി കുര്യന്‍ (വാളകം), പാസ്റ്റര്‍ വര്‍ഗീസ് മത്തായി (ആയുര്‍) പത്താം തിയതി ബര്‍മിംഗ്ബാം ബെഥനി പെന്തക്കോസ്ത് ചര്‍ച്ചില്‍ നടന്ന ഐപിസി യുകെ ആന്‍ഡ് അയര്‍ലണ്ട് റീജിയല്‍ കൗണ്‍സില്‍ മീറ്റിംഗിലാണ് കണ്‍വെന്‍ഷന്‍ സംബന്ധമായ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗദില്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ, സെക്രട്ടറി പാസ്റ്റര്‍ സിടി ഏബ്രഹാം, ജോയിന്റ് സെക്രട്ടറഫി സാം മാത്യു, പാസ്റ്റര്‍ ബാബു ജോണ്‍ എന്നിവരെ കൂടാതെ യുകെയിലും അയര്‍ലണ്ടിലുമുള്ള കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.

വാര്‍ഷിക കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി കണ്‍വെന്‍ഷന്‍ കമ്മറ്റിയെ തെരഞ്ഞെടുത്തു. പാസ്റ്റര്‍ വില്‍സണ്‍ ബേബി (ലിവര്‍പൂള്‍) യാണ് കണ്‍വീനര്‍. പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ വിനോദ് ജോര്‍ജ് (ബ്രിസ്‌റ്റോള്‍, മ്യൂസിക് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജോണ്‍ മാത്യു (സൗത്താംപ്ടണ്‍), പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ് (ബാത്ത്), മ്യൂസിക് ലീഡര്‍ ജോവിന്‍ ജോര്‍ജ് (ബര്‍മിംഗ്ഹാം) പബ്ലിസിറ്റി ജോണ്‍ മാത്യു, മീഡിയ പാസ്റ്റര്‍ സിജോയ് ജോയ് എന്നിവരെ തെരഞ്ഞെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.