സ്വന്തം ലേഖകന്‍: എതിരാളികളെ തിരിഞ്ഞു നോക്കുകയോ വില കുറക്കുകയോ ചെയ്യുന്ന ശീലം ഇതുവരെ ആപ്പിളിനില്ല. എന്നാല്‍ ആ പതിവ് തെറ്റിക്കാനൊരുങ്ങുകയാണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ താരമായ ഐ ഫോണ്‍ നിര്‍മ്മാത്താക്കള്‍.
മിഡില്‍ റേഞ്ചില്‍ വരുന്ന പുതിയ ഐ ഫോണ്‍ ഉടന്‍ വിപണിയിലെത്തുമെന്ന് ടെക് ലോകത്തെ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ഐ ഫോണിന്റെ മൂന്ന് പതിപ്പുകളാണ് ഉടന്‍ വിപണിയില്‍ എത്തുക. ഐ ഫോണ്‍ 6 എസ്, ഐ ഫോണ്‍ 6 എസ് പ്ലസ്, ഐ ഫോണ്‍ 6 സി എന്നിവയാണ് പുറത്തിറങ്ങാന്‍ തയ്യാറായിരിക്കുന്ന മോഡലുകള്‍.
ഇതില്‍ ഐ ഫോണ്‍ 6 എസും എസ് പ്ലസും നിലവിലെ ഐ ഫോണ്‍ 6ന്റെയും 6 പ്ലസിന്റെയും ഉയര്‍ന്ന മോഡലായിരിക്കും. എന്നാല്‍ ഐ ഫോണ്‍ 6 സി സാധാരണക്കാരെ ഉദ്ദേശിച്ചുള്ള മോഡലാണെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം. മിഡില്‍ റേഞ്ച് ഫോണുകളുടെ നിരയിലാകും 6 സിയുടെ ഇടം.
ചൈനയില്‍ നിന്നുള്ള വാര്‍ത്തകളനുസരിച്ച് 25,000 രൂപക്കും 30000 രൂപക്കും ഇടയിലാകും ഇതിന്റെ വില. ഐഫോണിന്റെ എറ്റവും വലിയ പ്രത്യേകതകളില്‍ ഒന്നായ മെറ്റല്‍ ബോഡിയില്‍ മാറ്റം വരുത്തി പ്ലാസ്റ്റിക് ബോഡിയോടെയാകും 6 സിയുടെ വരവ്. എന്നാല്‍ എന്‍ എഫ്‌സി, ഫിങ്കര്‍ പ്രിന്റ് സ്‌കാനര്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിലും ഉണ്ടാകും. ഐ ഫോണ്‍ 5 സിയുടെ സ്ഥാനത്താണ് പുതിയ 6 സി എത്തുക എന്നും ചൈനയില്‍ നിന്നുളള കമ്പനിയുടെ സാങ്കേതിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല