കോടികള്‍ ഒഴുകുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റിന്റെ ഷോപ്പിങ് ലിസ്റ്റില്‍ ഇംഗ്ലണ്ടിലെ കളിക്കാര്‍ക്ക് വന്‍വിലക്കയറ്റമുണ്ടാവുമെന്ന് സൂചന. കഴിഞ്ഞ സീസണില്‍ കളിച്ച കെവിന്‍ പീറ്റേഴ്‌സണ്‍, ഓഫ്‌സ്പിന്നര്‍ ഗ്രേയം സ്വാന്‍, ഇയാന്‍ മോര്‍ഗന്‍, ഫാസ്റ്റ്ബൗളര്‍മാരായ ജയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റ്യൂവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഡിസംബറില്‍ നടക്കാന്‍പോകുന്ന അടുത്ത സീസണിലെ ഐ.പി. എല്‍. ലേലത്തില്‍ കോടികള്‍ വാരുമെന്നാണ് സൂചന.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ടെസ്റ്റ്, ഏകദിന, ട്വന്‍റി 20 പരമ്പരകളില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തൂത്തുവാരിയതാണ് ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഐ.പി. എല്‍. മാര്‍ക്കറ്റില്‍ വന്‍ഡിമാന്‍റ് ഉണ്ടാക്കിയത്. 2012 ഏപ്രില്‍ നാലുമുതല്‍ മെയ് 27 വരെയാണ് അഞ്ചാം ഐ. പി.എല്‍. സീസണ്‍.
ഐ.പി.എല്‍ സീസണ്‍ നടക്കുമ്പോള്‍ ഇംഗ്ലണ്ടിന് വെസ്റ്റിന്‍ഡീസുമായി ടെസ്റ്റ്പരമ്പര കളിക്കണമെന്നതിനാല്‍ പ്രമുഖരില്‍ ആരൊക്കെ ഐ.പി. എല്ലിനുണ്ടാവുമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. സ്വാനും ആന്‍ഡേഴ്‌സണും ഇതുവരെ ഐ.പി.എല്ലില്‍ കളിച്ചിട്ടില്ല. ഐ.പി.എല്ലിലെ വലിയ സാമ്പത്തിക നേട്ടം വേണ്ടെന്നുവെക്കാന്‍ കളിക്കാര്‍ തയ്യാറാവുമോയെന്ന് ഉറ്റുനോക്കുകയാണ് ഇംഗ്ലണ്ട് കോച്ച് ആന്‍ഡി ഫ്ലവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല