ഐപിഎല്‍ എട്ടാം സീസണിലെ ഫൈനലില്‍ എത്തുന്നതിന് ആര്‍സിബി ഒരു പടി കൂടി കടന്നു. ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ബാംഗഌര്‍ 71 റണ്‍സിന് പരാജയപ്പെടുത്തി. ഇനി ക്വാളിഫയര്‍ മത്സരത്തില്‍ ബാംഗഌര്‍ ചെന്നൈയോട് ഏറ്റുമുട്ടും. അതേസമയം ബാംഗഌരിനോട് പരാജയപ്പെട്ട രാജസ്ഥാന്‍ ഐപിഎല്ലില്‍നിന്ന് പുറത്തായി.
181 റണ്‍സ് വിജയലക്ഷ്യംവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 109 റണ്‍സ് എടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടപ്പെടുത്തി. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ബാംഗഌര്‍ പുലര്‍ത്തിയ കൈയടക്കമാണ് അവരെ വിജയത്തിലെത്തിച്ചത്. രണ്ടാം ബാറ്റിംഗിന്റെ തുടക്കത്തില്‍തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു തുടങ്ങിയ രാജസ്ഥാന്‍ പരുങ്ങലിലായിരുന്നു. ഒരവസരത്തില്‍ നൂറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുന്‍പ് എല്ലാവരും പുറത്താകുമോ എന്ന് പോലും തോന്നിയിരുന്നു.
ബാംഗ്‌ളൂരിന് വേണ്ടി ശ്രീനാഥ് അരവിന്ദ്, ഹര്‍ഷല്‍ പട്ടേല്‍, ഡേവിഡ് വീസ്, വിശ്വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റ് നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്‌ളൂര്‍ ഡിവില്ലിയേഴ്‌സ് മണ്‍ദീപ് സിംഗ് എന്നിവരുടെ ബാറ്റിംഗ് മികവിലാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടിയത്. തുടക്കത്തില്‍ ഗെയിലും കൊഹ്‌ലിയും ചേര്‍ന്ന് നല്ല തുടക്കമിട്ട് നല്‍കിയെങ്കിലും ഇരുവരും പുറത്തായതോടെ സ്‌കോറിംഗിന്റെ വേഗത കുറഞ്ഞു. പിന്നീട് മണ്‍ദീപ് സിംഗും ഡിവില്ലിയേഴ്‌സും ചേര്‍ന്നാണ് സ്‌കോര്‍ ബോര്‍ഡില്‍ റണ്‍ കൂട്ടിച്ചേര്‍ത്തത്. ഡിവില്ലിയേസും (66) മണ്‍ദീപ് സിംഗും(54) അര്‍ദ്ധ സെഞ്ച്വിറി നേടി. ക്രിസ് ഗെയില്‍ 27 റണ്‍സ് എടുത്തപ്പോള്‍ കൊഹ്‌ലി 12 റണ്‍സ് മാത്രം എടുത്ത് പുറത്തായി. രാജസ്ഥാന് വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി രണ്ട് വിക്കറ്റും മോറിസ് ഒരു വിക്കറ്റും നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല