ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് എട്ടു വിക്കറ്റ് ജയം. മഴമൂലം 12 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കോല്‍ക്കത്ത 12 ഓവറില്‍ ഒമ്പതു വിക്കറ്റിന് 97 റണ്‍സെടുത്തപ്പോള്‍ 11.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ലക്ഷ്യം കണ്ടു. സ്കോര്‍: കോല്‍ക്കത്ത നൈറ്റ് റേഡേഴ്സ്: 12 ഓവറില്‍ 97/9, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്: 11.1 ഓവറില്‍ 100/2.
സൂപ്പര്‍ കിംഗ്‌സിനെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തില്‍ പുനെ വാറിയേഴ്‌സിനെ നേരിടാനൊരുങ്ങുന്നത്. സൗരവ് ഗാംഗുലി നയിക്കുന്ന പുനെ വാറിയേഴ്‌സിനെ അങ്ങനെ എഴുതിത്തള്ളാനാകില്ലെന്നു മുംബൈ നായകന്‍ ഹര്‍ഭജന്‍ സിംഗ് വ്യക്‌തമാക്കി. അയല്‍ക്കാരായതിനാല്‍ വാങ്കഡെ സ്‌റ്റേഡിയത്തെക്കുറിച്ചുള്ള വ്യക്‌തമായ ധാരണയോടെയായിരിക്കും അവര്‍ കളിക്കാനെത്തുക. ബൗളിംഗിലെയും ഫീല്‍ഡിംഗിലെയും മികവു തുടര്‍ന്നാല്‍ വാറിയേഴ്‌സിനെയും തോല്‍പ്പിക്കാനാകുമെന്നു ഹര്‍ഭജന്‍ വിശ്വാസം പ്രകടിപ്പിച്ചു.
ചെന്നൈയ്‌ക്കെതിരേ മുംബൈ ഫീല്‍ഡര്‍മാര്‍ മൂന്നു റണ്ണൗട്ടുകള്‍ നടത്തിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്നു കളിക്കുമെന്നാണു കരുതുന്നത്. വിരലിനേറ്റ പരുക്ക് സാരമുള്ളതല്ല. സച്ചിന്റെ ആരോഗ്യ വിവരം ഇടയ്‌ക്കിടെ അന്വേഷിക്കുന്നുണ്ടെന്ന് മുംബൈ കോച്ച് ജോണ്ടി റോഡ്‌സ് പറഞ്ഞു. ശ്വാസകോശാര്‍ബുദത്തെത്തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന യുവ്രാജ് സിംഗിന്റെ അഭാവമാണു പുനെ വാറിയേഴ്‌സിനെ വിഷമിപ്പിക്കുന്നത്. പകരക്കാരനായ മൈക്കിള്‍ ക്ലാര്‍ക്കിന് ടൂര്‍ണമെന്റ് പകുതിയാകുമ്പോഴേ എത്താനാകു. ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ എയ്‌ഞ്ചലോ മാത്യൂസിന്റെ കാര്യവും അങ്ങനെതന്നെ. ലെഗ് സ്‌പിന്നര്‍ രാഹുല്‍ ശര്‍മയാണ് വാറിയേഴ്‌സിന്റെ തുറപ്പു ചീട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല