ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 74 റണ്‍സ് വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ചെന്നൈ ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തപ്പോള്‍ ഡെക്കാന്‍ 17.1 ഓവറില്‍ 119 റണ്‍സിന് പുറത്തായി. ഷീഖര്‍ ധവാന്‍(21), കാമറൂണ്‍ വൈറ്റ്(23), പര്‍ഥിവ് പട്ടേല്‍(20) എന്നിവര്‍ മാത്രമെ ഡെക്കാന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളൂ.
ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജ നാലോവറില്‍ 16 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. നേരത്തെ ബാറ്റു കൊണ്ടും തിളങ്ങിയ ജഡേജ 29 പന്തില്‍ 48 റണ്‍സ് നേടിയിരുന്നു. അവസാന ഓവറില്‍ ആഞ്ഞടിച്ച ഡ്വയിന്‍ ബ്രാവോ(18 പന്തില്‍ 43 നോട്ടൌട്ട്) ആണ് ചെന്നൈയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
അതേസമയം ഐപിഎല്ലില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വിജയത്തുടക്കം. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 20 റണ്‍സിന് കീഴടക്കിയാണ് ബാംഗളൂര്‍ വിജയമാഘോഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബാംഗളൂര്‍ ഡിവില്ലിയേഴ്സിന്റെ(42 പന്തില്‍ 64 നോട്ടൌട്ട്) അര്‍ധ സെഞ്ചുറി മികവില്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിയ്ക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 33 റണ്‍സെടുത്ത നമാന്‍ ഓജയാണ് ഡല്‍ഹിയുടെ ടോപ്സ്കോറര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല