ഐപിഎല്ലില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്സിന് അഞ്ച് വിക്കറ്റിന് ആവേശകരമായ ജയം. 206 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈ അവസാന പന്തിലാണ് വിജയ റണ്‍സ് നേടിയത്. 46 പന്തില്‍ 71 റണ്‍സ് നേടിയ ഫാഫ് ഡൂപ്ളെസിസും 24 പന്തില്‍ 41 റണ്‍സ് നേടിയ എം.എസ്.ധോണിയും ഏഴ് പന്തില്‍ 28 റണ്‍സ് നേടിയ ആല്‍ബി മോര്‍ക്കലുമാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. ഡുപ്ളെസിസാണ് മാന്‍ ഓഫ് ദ മാച്ച്.
നേരത്തെ ക്രിസ് ഗെയ്ല്‍, വിരാട് കോഹ്ലി എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ ബലത്തിലാണ് ബാംഗളൂര്‍ 205 റണ്‍സ് അടിച്ചു കൂട്ടിയത്. 35 പന്ത് മാത്രം നേരിട്ട ഗെയ്ല്‍ ആറ് സിക്സും രണ്ടു ഫോറും ഉള്‍പ്പടെയാണ് 68 റണ്‍സ് നേടിയത്. കോഹ്ലി 46 പന്തില്‍ 57 റണ്‍സ് നേടി. മായങ്ക് അഗര്‍വാള്‍ 45 റണ്‍സ് നേടി. ചെന്നൈയ്ക്ക് വേണ്ടി ഡഗ് ബോളിംഗര്‍ മൂന്നും രവീന്ദ്ര ജഡേജ, ആല്‍ബി മോര്‍ക്കല്‍ എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകള്‍ നേടി.
മറ്റൊരു മത്സരത്തില്‍ ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് ആദ്യ ജയം. പൂനെ വാരിയേഴ്സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് പഞ്ചാബ് ആദ്യ ജയം ആഘോഷിച്ചത്. 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് പഞ്ചാബ് 2.2 ഓവര്‍ ശേഷിക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 64 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷോണ്‍ മാര്‍ഷാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പൂനെ 19 ഓവറില്‍ 115 റണ്‍സിന് എല്ലാവരും പുറത്തായി. 31 റണ്‍സ് നേടിയ മിഥുന്‍ മനാസ് മാത്രമാണ് പൂനെ നിരയില്‍ തിളങ്ങിയത്. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയെ ദിമിത്രി മസ്കരാനസാണ് പൂനയെ തകര്‍ത്തത്. മസ്കരാനസ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല