എപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് ഇലവനെതിരേ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വിജയം. അഞ്ച് വിക്കറ്റിനാണ് പഞ്ചാബിനെ ചലഞ്ചേഴ്സ് തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഇരുപത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ചലഞ്ചേഴ്സ് മൂന്ന് പന്തുകള്‍ അവശേഷിക്കെ വിജയം നേടുകയായിരുന്നു.
87 റണ്‍സെടുത്ത ഗെയ്ലിന്റെയും 52 റണ്‍സെടുത്ത ഡി വില്ലിയേഴ്സിന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ബാംഗളൂരിന് വിജയം സമ്മാനിച്ചത്. 56 പന്തില്‍ നിന്നാണ് ഗെയ്ല് എട്ടു ഫോറുകളും നാല് സിക്സുകളുമടക്കം 87 റണ്‍സെടുത്തത്. പഞ്ചാബിന് വേണ്ടി പര്‍വീന്ദര്‍ അവാന നാല് വിക്കറ്റുകള്‍ വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല