ഐപിഎല്‍ സീസണ് അഞ്ചിന്റെ ഫൈനല്‍ മത്സരം ചെന്നൈയില്‍ നിന്നും മാറ്റാന്‍ നീക്കം. അധികൃതരുടെ അനാസ്ഥ മൂലം ചെന്നൈയില്‍ നടന്ന കഴിഞ്ഞ ചില കളികളില്‍ സീറ്റുകള്‍ ഒഴിച്ചിടേണ്ടി വന്നതാണ് ബിസിസഐയെ ഇങ്ങനെയൊരു ചിന്തയിലേക്ക് കൊണ്ടു പോകുന്നത്ഫൈനലിനു പുറമെ, രണ്ടാം ക്വാളിഫയര്‍ മത്സരവും ചെന്നൈയിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്താനാണ് തീരുമാനിക്കപ്പെട്ടിരുന്നത്. ഇവ രണ്ടും ചെന്നൈയില്‍ നിന്നും മാറ്റാന്‍ സാധ്യതയുണ്ട് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.
എന്നാല്‍ ബിസിസിഐ അധികൃതരില്‍ നിന്നും ഇക്കാര്യത്തെ കുറിച്ച് ഇതുവരെ വ്യക്തമായ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാല്‍ ഐപിഎല്‍ ഫൈനല്‍ വേദി ചെന്നൈയില്‍ നിന്നും മാറ്റാന്‍ നീക്കം നടക്കുന്നുണ്ട് എന്ന സൂചനകള്‍ ഉണ്ട്.ഇത്തവണത്തെ ഐപിഎല്ലില്‍ എല്ലാ വേദികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ചെന്നൈയില്‍ ഫൈനല്‍ കളിപ്പിച്ച് ഐപിഎല്ലിന്റെ മാറ്റു കുറക്കാന്‍ ബിസിസിഐ തയ്യാറാവില്ല എന്നു തന്നെ വേണം കരുതാന്‍.
നാലു ദശാബ്ദ കാലത്തെ പഴക്കമുള്ള ചെപ്പോക് സ്റ്റേഡിയം പുതുക്കി പണിതെങ്കിലും ഉപയോഗത്തിന് അനുമതി ലഭിക്കാത്തതുകാരണം ചെന്നൈ കോര്പറേഷന് സീലിട്ടു പൂട്ടിയിരിക്കുകയാണ്.ഐപില്‍ മത്സരങ്ങള്‍ തുടങ്ങി കഴിയുമ്പോഴേക്കും അധികൃതരില്‍ നിന്നും അനുമതി ലഭ്യമാക്കും എന്നു തമിഴ്നാട് ക്രിക്കറ്റ് അസ്സോസിയേഷന് വാക്കു കൊടുത്തിരുന്നെങ്കിലും, കളി കഴിയാറയപ്പോഴും അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ചെന്നൈയില്‍ ഫൈനല്‍ നടക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല