രാജസ്ഥന് റോയല്‍സിനെതിരെ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അഞ്ചു വിക്കറ്റ് ജയം. ഈഡന് ഗാര്‍ഡന്‍സിലെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ചിന് 131 റണ്‍സെടുത്തു. 19.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നൈറ്റ് റൈഡേഴ്സ് വിജയം സ്വന്തമാക്കി. ജാക്ക് കല്ലീസ്(31), മന്‍വിന്ദര്‍ ബിസ്ല(29), മനോജ് തിവാരി(24) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത റോയല്‍സിനെ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്റെ തകര്‍പ്പന്‍ ബൗളിംഗ് വിറപ്പിച്ചു. 17 റണ്‍സ് വിട്ടുകൊടുത്ത ഷക്കീബ് മൂന്നു വിക്കറ്റെടുത്തു. ദ്രാവിഡും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 45 റണ്‍സെടുത്തു. 16 പന്തില്‍ 19 റണ്‍സെടുത്ത രഹാനെ പുറത്തായതോടെയാണ് റോയല്‍സ് സ്കോറിംഗില്‍ പിന്നിലായത്.
ആറു പന്തുകളില്‍ ഒരു റണ്ണുമായിനിന്ന അശോക് മെനരിയയെ യൂസഫ് പഠാന് റണ്ണൗട്ടാക്കി. 27 പന്തില്‍ 28 റണ്‍സെടുത്ത ദ്രാവിഡിനെയും 22 പന്തില്‍ 24 റണ്‍സെടുത്ത ശ്രീവത്സ് ഗോസ്വാമിയെയും ഷക്കീബ് പുറത്താക്കി.
അപകടകാരിയായ ഒവൈസ് ഷായെ വെസ്റ്റിന്‍ഡീസ് ഓഫ് സ്പിന്നര്‍ സുനില്‍ നരേന് പുറത്താക്കി. ക്രീസ് വിടും മുന്‍പ് ഷാ 33 പന്തില്‍ 31 റണ്‍സെടുത്തിരുന്നു. ലക്ഷ്മിപതി ബാലാജി എറിഞ്ഞ അവസാന ഓവറില്‍ ബ്രാഡ് ഹോഡ്ജും ജൊഹാന്‍ ബോത്തയും ചേര്‍ന്ന് 15 റണ്‍സെടുത്തതു മാത്രമാണ് എടുത്തു കാണിക്കാനുള്ളത്. ഹോഡ്ജ് ഒന്‍പതു പന്തില്‍ പുറത്താകാതെ 12 റണ്‍സും ബോത ഏഴു പന്തില്‍ പുറത്താകാതെ ആറു റണ്ണുമെടുത്തു.
സ്കോര്‍ബോര്‍ഡ്
രാജസ്ഥന് റോയല്‍സ് : 131/5
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: 137/5
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല