സ്വന്തം ലേഖകന്‍: ഐപിഎല്ലിനെ ഇന്ത്യയില്‍ ആര്‍ക്കും വേണ്ടാതാകുന്നു, ടിവി റേടിംഗിലും ടിക്കറ്റ് വില്‍പ്പനയിലും വന്‍ ഇടിവ്. ഐ.പി.എല്‍ ഒന്‍പതാം സീസണിലെ ആദ്യ വാരത്തിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ എട്ടാം സീസണേക്കാള്‍ ടെലിവിഷന്‍ വ്യുവര്‍ഷിപ്പില്‍ വന്‍തോതിലുള്ള ഇടിവാണ് ഉണ്ടായിരിക്കുന്നത്.
2015 4.5 ആയിരുന്നു ഐ.പി.എല്ലിന്റെ ടി.വി റേറ്റിങ്. ഇത്തവണ അത് 3.5 ലേക്ക് കൂപ്പുകുത്തി. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ സീസണില്‍ ആദ്യത്തെ അഞ്ച് ഐ.പി.എല്‍ മത്സരങ്ങള്‍ പത്തരക്കോടി ആളുകള്‍ ടി.വിയില്‍ കണ്ടപ്പോള്‍ ഇത്തവണ പ്രേക്ഷകരുടെ എണ്ണത്തില്‍ രണ്ട് കോടിയുടെ കുറവുണ്ടായി. സോണി നെറ്റ്‌വര്‍ക്കിനാണ് ഇന്ത്യയില്‍ ഐ.പി.എല്ലിന്റെ സംപ്രേക്ഷണാവകാശം.
ഒന്നിലധികം ചാനലുകളില്‍ തത്സമയ സംപ്രേക്ഷണം നടത്തിയിട്ടും വ്യൂവര്‍ഷിപ്പിലെ ഇടിവ് ഐ.പി.എല്ലിന് സാമ്പത്തികമായി തിരിച്ചടിയാണ്. സ്‌റ്റേഡിയങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. മിക്ക മത്സരങ്ങളും പൂര്‍ണമായി നിറയാത്ത ഗ്യാലറികളെ സാക്ഷിയാക്കിയാണ് നടക്കുന്നത്. ഏറ്റവുമധികം ആരാധകരുള്ള മുംബൈ ഇന്ത്യന്‍സിന്റെ മത്സരങ്ങള്‍ക്ക് പോലും ഗ്യാലറിയില്‍ നിരവധി ഭാഗം ഒഴിഞ്ഞു കിടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല