ഐപിഎല്ലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. രാജസ്ഥാന്‍ റോയല്‍സാണ് കോല്‍ക്കത്തയെ 23 റണ്‍സിന് കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ കോല്‍ക്കത്ത 20 ഓവറില്‍ 142 റണ്‍സിന് ഓള്‍ ഔട്ടായി.
59 റണ്‍സെടുത്ത മനോജ് തിവാരിയും 25 റണ്‍സെടുത്ത ബ്രെറ്റ് ലീയും മാത്രമെ കോല്‍ക്കത്ത നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചുള്ളൂ. രാജസ്ഥാനുവേണ്ടി കെവോണ്‍ കൂപ്പര്‍ മൂന്നു വിക്കറ്റെടുത്തു. നേരത്തെ അശോക് മെനേരിയ(40), ബ്രാഡ് ഹോഡ്ജ്(44) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് രാജസ്ഥാന്‍ മികച്ച സ്കോര്‍ കുറിച്ചത്.
അതേസമയം ഐപിഎല്ലില്‍ പൂന വാരിയേഴ്സിന് തുടര്‍ച്ചയായ രണ്ടാം ജയം. പഞ്ചാബ് കിംഗ്സിനെ 22 റണ്‍സിന് കീഴടക്കിയാണ് പൂന രണ്ടാം ജയം ആഘോഷിച്ചത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പൂന 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ കഴഞ്ഞുള്ളൂ.
മര്‍ലോണ്‍ സാമുവല്‍സിന്റെ(46)യും റോബിന്‍ ഉത്തപ്പയുടെയും(40) ബാറ്റിംഗ് മികവിലാണ് പൂന ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. വാലറ്റത്ത് സ്റീഫന്‍ സ്മിത്ത്(13 പന്തില്‍ 25) നടത്തിയ വെടിക്കെട്ടാണ് പൂനയെ 150 കടത്തിയത്.മറുപടി ബാറ്റിംഗില്‍ ബിപുല്‍ ശര്‍മ(35 നോട്ടൌട്ട്), മന്‍ദീപ് സിംഗ്(24), അഭിഷേക് നായര്‍(24) എന്നിവര്‍ മാത്രമെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല