ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ പുനെ വാരിയേഴ്സിനു വിജയം. സച്ചിന്‍ ഇല്ലാതെയിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ 29 റണ്‍സിനാണു പുനെ അട്ടിമറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പുനെ ഇന്ത്യന്‍സ് 129 റണ്‍സിനു പുറത്തായെങ്കിലും അതു മറികടക്കാന്‍ മുംബൈയ്ക്കായില്ല.
മികച്ച ബോളിങ് പദ്ധതി തയാറാക്കിയ പുനെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ വിജയം തന്നെയായിരുന്നു ഇത്. സ്പിന്നര്‍ മുരളി കാര്‍ത്തിക്കാണു ബോളിങ് തുടങ്ങിയത്. ഡിന്‍റ നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. സ്പിന്നര്‍മാരായ മുരളി കാര്‍ത്തിക്കും രാഹുല്‍ ശര്‍മയും മെര്‍ലിന്‍ സാമുവല്‍സും 11 ഓവറില്‍ 51 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റെടുത്തു.
പുനെയ്ക്കു വേണ്ടി ഗാംഗുലിക്ക് 3 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. മുംബൈയ്ക്കു വേണ്ടി ഐപിഎല്ലില്‍ 64ാം വിക്കറ്റെടുത്ത മലിംഗ വിക്കറ്റ് വേട്ടയില്‍ ആര്‍.പി. സിങ്ങിനെ പിന്തള്ളി. 39 റണ്‍സെടുത്തു പുനെ ഇന്നിങ്സിനു മാന്യത നല്‍കിയ സ്റ്റീവന്‍സ്മിത്താണു മാന്‍ ഒഫ് ദ മാച്ച്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല