ലീഗില്‍ നാലാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് കിംഗ്സ് ഇലവന് പഞ്ചാബിനെ നേരിടും. ഡല്‍ഹിയുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടത്തിനെ തുടര്‍ന്ന് പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റിരുന്നു. ഏഴാം സ്ഥാനത്തുള്ള പഞ്ചാബിന് 14 പോയിന്റാണ് ഉള്ളത്. ഫോമിലേക്ക് മടങ്ങിയെത്തിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഓപ്പണര്‍മാരായ മുരളി വിജയ്, മൈക്ക് ഹസി എന്നിവര്‍ ചെന്നൈയ്ക്ക് ഉജ്ജ്വല തുടക്കമാണ് നല്‍കുന്നത്.
ഡ്വയിന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന, ഡു പ്ലസിസ്, ധോണി തുടങ്ങിയവര്‍ മധ്യനിരയില്‍ തകര്‍ത്താടുമെന്നാണ് കരുതുന്നത്. ഹില്‍ഫന്‍ഹോസ് നയിക്കുന്ന ബൗളിംഗ് നിരയില്‍ ധോണിക്കും കൂട്ടര്‍ക്കും മികച്ച പ്രതീക്ഷയാണുള്ളത്. രവിചന്ദ്രന്‍ അശ്വിനും ജഡേജയും നയിക്കുന്ന സ്പിന്‍ ആക്രമണവും സൂപ്പര്‍ കിംഗ്സിനെ വേറിട്ടു നിര്‍ത്തുന്നു. മറുവശത്ത് മുറിവേറ്റ സിംഹങ്ങളാണ് പഞ്ചാബ് നിരയിലുള്ളത്. മന്ദീപ് സിംഗ്, ഡേവിഡ് ഹസി,. ഷോണ്‍ മാര്‍ഷ്, അസര്‍ മെഹമൂദ് തുടങ്ങിയവര്‍ കിംഗ്സ് ഇലവന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പ്ലേ ഓഫിലെത്തിയ ഡെയര്‍ ഡെവിള്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായ് കൊമ്പുകോര്‍ക്കും. പോയിന്റ് നിലയില്‍ ഡെയര്‍ഡെവിള്‍സാണ് ലീഗീല്‍ ഒന്നാമത്. 14 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് എതിരാളികള്‍ക്ക് ഡല്‍ഹിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത്.
പോയിന്റടിസ്ഥാനത്തില്‍ അഞ്ചാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്സിന് ഇന്നത്തെ മത്സരത്തില്‍ വിജയം നേടിയേതിരൂ. 15 പോയിന്റാണ് ബാംഗ്ലൂര്ടീം നേടിയിട്ടുള്ളത്. ശക്തരായ ഡല്‍ഹിയെ മറികടക്കുക എന്നത് ബാംഗ്ലൂരിന് വെല്ലുവിളിതന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല