ഐപിഎല്‍ ഫ്രാഞ്ചൈസിയില്‍നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട കൊച്ചി ടസ്കേഴ്സ് കേരള അഞ്ചാം ഐപിഎല്‍ സീസണില്‍ കളിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി. 156 കോടി രൂപയുടെ ബാങ്ക് ഗാരന്റി അടയ്ക്കാത്തതിന്റെ പേരിലായിരുന്നു കൊച്ചി ടസ്കേഴ്സിനെ ബിസിസിഐ പുറത്താക്കിയത്. ബാങ്ക് ഗാരന്റി അടയ്ക്കാന്‍ തയാറാണെന്നു കൊച്ചി ടസ്കേഴ്സ് ഉടമകള്‍ വ്യക്തമാക്കി.
ഫ്രാഞ്ചൈസി പുനഃസ്ഥാപിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കാനുള്ള പുറപ്പാടിലാണ് കൊച്ചി ടീം. അഞ്ചാം ഐപിഎലില്‍ കളിക്കാനായില്ലെങ്കില്‍ ടൂര്‍ണമെന്റ് സ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ടീം ഉടമകള്‍ പറയുന്നു. കൊച്ചി ടീം ഉടമകള്‍ കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചു. ഐപിഎല്‍ കേരള ടീമിനു കളിക്കാനുള്ള സാഹചര്യമൊരുക്കാന്‍ എല്ലാവിധ പിന്തുണയും ഉമ്മന്‍ ചാണ്ടി വാഗ്ദാനം ചെയ്തിരുന്നു.
മധ്യസ്ഥത ആവശ്യപ്പെട്ട് കൊച്ചി ഉടമകള്‍ ബിസിസിഐക്ക് നോട്ടീസ് നല്കിയിട്ടുണ്ട്. എന്നാല്‍, ബിസിസിഐ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ബിസിസിഐക്ക് തങ്ങള്‍ ഫ്രാഞ്ചൈസി ഇനത്തില്‍ നല്കുന്നത് വന്‍തുകയാണെന്ന് കൊച്ചി ടീം ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വര്‍ഷം കൊച്ചി ടീം നല്കുന്ന 156 കോടി രൂപ ഏറ്റവും കുറഞ്ഞ ഫ്രാഞ്ചൈസികള്‍ പത്തുവര്‍ഷം നല്കുന്ന തുകയ്ക്കു തുല്യമാണെന്ന് കൊച്ചി ടസ്കേഴ്സ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല