ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകളുമായി ഇപ്‌സ് വിച്ച് മലയാളി അസ്സോസിയേഷന്‍ ഇക്കുറിയും ഓണം ആഘോഷിച്ചു. റാന്‍സം സോഷ്യല്‍ ക്ലബ്ബിലായിരുന്നു ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. അസോസിയേഷന്‍ പ്രസിഡന്റ് ബാബു മത്തായി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ മാവേലിയുടെ എഴുന്നളളത്ത് നടന്നു. ഇപ്‌സ് വിച്ച് മേയര്‍ മേരി ബ്ലേക്ക് നിലവിളക്ക് കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ സൈമണ്‍ മില്‍സ്, ഐഎംഎ പേട്രോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് കലാപരിപാടികള്‍ നടന്നു. രാഗ ആര്‍ട്‌സ് ലണ്ടന്റെ ഗാനമേളയും ഉണ്ടായിരുന്നു. പരിപാടിയുടെ അവസാനം വാശിയേറിയ വടം വലി മത്സരമായിരുന്നു. പരിപാടി വിജയമാക്കാന്‍ സഹായിച്ച എല്ലാ മലയാളികള്‍ക്കും പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബാബൂ ജോണ്‍ നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല