ഇപ്സ്വിച്ചിലെ കേരള കള്‍ച്ചറല്‍ അസ്സേസിയേഷന്റെ നേതൃത്ത്വത്തില്‍ സംഘടിപ്പിച്ച നോര്‍ത്ത് വേല്‍സ് ഫാമിലിടൂര്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ മറ്ക്കാനാവാത്ത അനുഭവമായി മാറി. ഈ കഴിഞ്ഞ മെയ് 5 ശനിയാഴ്ച വെളുപ്പിന് 4 മണിക്ക് കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന 7ം പേരുടെ സംഘമാണ് നോര്‍ത്ത് വേല്സ്ന്റെ പ്രകൃതിഭംഗി ആസ്വദിക്കുവാന്‍ ഇപ്സ് വിച്ചില്‍ നിന്നും യാത്രതിരിച്ചത്.
യാത്രയുടെ ആദ്യദിവസം കുട്ടികള്‍ക്ക് വേണ്ടി മാറ്റിവച്ചിരുന്നു. നോര്‍ത്ത വേല്‍സിലെ ഗ്രീന്വൂഢ് ഫോറസ്റ്റ് പാര്‍ക്കിലെ പ്രകൃതിദത്തമായ പ്രത്യേകറൈഡുകള് കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിച്ചു.രണ്ടാം ദിവസത്തെ സന്ദര്‍ശനം നോര്‍ത്ത് വേല്‍സിലെ പ്രസിദ്ധമായ Llandudno യിലായിരുന്നു. മലമുകളിലേക്കുള്ള ട്രാം യാത്രയും അവിടെ നിന്നും താഴേക്കുമുള്ള കേബിള്‍ കാറിലെ യാത്രയും പുരാതന കോപ്പര്‍ മൈനിലുള്ളിലൂടെയുള്ള യാത്രകളും വിനോദത്തോടൊപ്പം വിജ്ഞാനപ്രദവുമായിരുന്നു.
മൂന്നാംദിവസത്തെ പ്രസിദ്ധമായ സ്നേഡോണിയ മലയിലേക്കുള്ള ട്രയിന്‍ യാത്ര തികച്ചും സാഹസികത നിറഞ്ഞതായിരുന്നു. നോര്‍ത്ത് വെയില്‍സിലെ കനോയിംഗ് സെന്ററിലെ വിശാലമായ താമസസൗകര്യവും രാത്രിയിലുള്ള ക്യാംപ് ഫയറും കലാപരിപാടിളും പകലും രാത്രിയും ഒരുപോലെ ആസ്വാദ്യകരമാക്കി. കേരള കള്‍ച്ചറല്‍ അസോസിയേഷന് എക്സിക്യുട്ടീവ് അംഗം അഫ്സല് അലി ടൂര്‍ പരിപാടിക്ക് നേതൃത്ത്വം നല്കി. എല്ലാ വര്‍ക്കുമുള്ള സെല്‍ഫ് കാറ്ററിംഗ് ഫെസിലിറ്റിക്ക് മനോജ് ജോസിന്റെ നേതൃത്ത്വത്തിലുള്ള ടീമും നേതൃത്ത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല