ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെങ്കില്‍ അക്കാര്യം അമേരിക്കയെ പോലും അറിയിക്കാതെയായിരിക്കുമെന്ന് ഇസ്രായേല്‍. ആക്രമിക്കാന്‍ തീരുമാനമെടുത്താല്‍ പിന്നീട് ഇക്കാര്യത്തില്‍ യാതൊരു തിരിച്ചുപോക്കിനും ഇസ്രായേല്‍ തയ്യാറല്ല.
ആക്രമിക്കാനുള്ള തീരുമാനം അറിയിച്ചുകഴിഞ്ഞതിനുശേഷം അതിനെ തടയാന്‍ അമേരിക്ക ശ്രമിക്കാതിരിക്കുന്നതിനുവേണ്ടിയാണിത്. ഇറാനെ പെട്ടെന്ന് ആക്രമിക്കേണ്ടെന്ന നിലപാടാണ് അമേരിക്കയ്ക്കുള്ളത്.
ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥ സംഘത്തോട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി എഹൂദ് ബരാക്കുമാണ് ഇക്കാര്യം അറിയിച്ചത്.
സമാധാന ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ആണവ ഇന്ധനം ഉപയോഗിക്കുന്നതെന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ അന്താരാഷ്ട്ര ആണവ ഊര്‍ജ ഏജന്‍സിയുടെ കണക്കുകൂട്ടലനുസരിച്ച് ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി ഇറാന്‍ നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല