സ്വന്തം ലേഖകന്‍: അമേരിക്കയേയും ഇസ്രായേലിനേയും ചൊടിപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. അമേരിക്കയുടെ ഉപരോധം നിലനില്‍ക്കെയാണ് അത് മറികടന്ന് ഇറാന്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചത്.
മിസൈലിന്റെ പോര്‍മുനയില്‍ ഇസ്രായേലിനോടുള്ള പ്രതികാരസൂചകമായി ഏതാനും വാചകങ്ങള്‍ എഴുതിയിരുന്നതായി ഒരു ഇറാനിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഇസ്രയേലിനെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റണം’ എന്ന് മിസൈലിന്റെ പോര്‍മുഖത്ത് എഴുതിയിരുന്നതായാണ് റിപ്പോര്‍ട്ട്.
ഭൂഗര്‍ഭ അറയില്‍നിന്ന് വിജയകരമായി പറന്നുയര്‍ന്ന മിസൈലുകള്‍ കരാര്‍ ലംഘനമല്ലെന്നായിരുന്നു അമേരിക്ക പിന്നീട് പ്രതികരിച്ചു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇസ്രയേല്‍ തയ്യാറായില്ല. സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് മിസൈല്‍ പരീക്ഷിച്ചതെന്നാണ് ഇറാന്റെ വിശദീകരണം. 300 മുതല്‍ 2000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മിസൈലുകളാണ് പരീക്ഷിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല