1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2012

ഇറാന്‍ ആണവായുധം കൈവശപ്പെടുത്തിയാല്‍ പശ്ചിമേഷ്യ യുദ്ധക്കളമാകുമെന്നും പുതിയ ശീതസമരത്തിനു തുടക്കമാകുമെന്നും ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ്. അണുബോംബ് കണ്ടുപിടിച്ചതു മുതല്‍ ലോകം ഭീഷണിയിലണെന്നു പറഞ്ഞ ഹേഗ് അന്താരാഷ്ട്ര ബന്ധങ്ങള്‍ക്കിടയില്‍ ഒരു ദുരന്തമായിരിക്കുകയാണിതെന്നും പറഞ്ഞു.

ഇറാന്‍ സാമ്പത്തിക ഉപരോധങ്ങളെ അവഗണിക്കുന്നതായി യുഎസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഹേഗിന്‍റെ പ്രസ്താവന. അതേസമയം, ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനെ തത്കാലം ബ്രിട്ടന്‍ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സാധ്യതകളും മേശപ്പുറത്തുണ്ടെന്നും സൂചിപ്പച്ചു.

ഇറാന്‍ ആണവ ശക്തിയായാല്‍ മേഖലയിലെ മറ്റു രാഷ്ട്രങ്ങളും അണുവായുധം നിര്‍മിച്ചു തുടങ്ങുമെന്ന് ഹേഗ് പറഞ്ഞു. ഉപരോധങ്ങളെ അവഗണിക്കുന്ന ഇറാനെതിരേ ആക്രമണമല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് യുഎസ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.