1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2012

ആണവപരിപാടികളുമായി മുന്നോട്ടുപോകുന്നതില്‍ പ്രതിഷേധിച്ചു കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇറാനില്‍നിന്നുള്ള ക്രുഡ്ഓയില്‍ ഇറക്കുമതിയില്‍നിന്ന് ഇന്ത്യയും പാക്കിസ്ഥാനും റഷ്യയും ചൈനയും വിട്ടുനില്‍ക്കണമെന്ന് അമേരിക്ക. ഇതു സംബന്ധിച്ച് ഈ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ബന്ധപ്പെട്ടുവരികയാണെന്നും ഇറാനെതിരേ കടുത്ത ഉപരോധം നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരേയും ധരിപ്പിച്ചിട്ടുണ്െടന്നും സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വിക്ടോറിയ നുലാന്‍ഡ് പറഞ്ഞു.

ഇറാനുമായുള്ള വാതക പൈപ്പുലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന പാക് സര്‍ക്കാരിന്റെ പ്രസ്താവനയേക്കുറിച്ചു പ്രതികരിക്കവേ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്െടന്നും പാക് അധികൃതരുമായി ബന്ധപ്പെടുന്നുണ്െടന്നും നുലാന്‍ഡ് വ്യക്തമാക്കി.

ഇന്ത്യ, ജോര്‍ജിയ, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഇസ്രയേല്‍ നയതന്ത്രപ്രതിനിധികള്‍ക്കുനേരേയുണ്ടായ തീവ്രവാദിആക്രമണത്തേക്കുറിച്ചു പ്രതികരിക്കവേ, ഈ സംഭവങ്ങളില്‍ ഇറാന്റെ പങ്ക് സംശയിക്കുന്നതില്‍ അദ്ഭുതപ്പെടാനൊന്നുമില്ലെന്നും എന്നാല്‍, അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ എന്തെങ്കിലും നിഗമനം നടത്താന്‍ താല്പര്യമില്ലെന്നും സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. അന്വേഷണത്തില്‍ സഹായിക്കാന്‍ അമേരിക്ക തയാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.