1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2016

സ്വന്തം ലേഖകന്‍: ഇറാന്‍ തെരഞ്ഞെടുപ്പ്, പ്രസിഡന്റ് റൂഹാനിയുടെ പക്ഷത്തിന് നേട്ടം. തീവ്രവാദ നിലപാടുകാര്‍ക്ക് വന്‍ തിരിച്ചടി നല്‍കിയാണ് മിതവാദികളും പരിഷ്‌കരണവാദികളും മുന്‍തൂക്കം നേടിയത്. രാജ്യത്തെ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന സഭയിലേക്ക് തലസ്ഥാനമായ തെഹ്‌റാനില്‍നിന്നുള്ള 16 സീറ്റില്‍ 15 ഉം പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ പക്ഷം സ്വന്തമാക്കി.

തീവ്ര നിലപാടുകാരായ മുഹമ്മദ് യസിദി, മുഹമ്മദ് താഖി മിസ്ബാ യസിദി എന്നീ പുരോഹിതരടക്കം തോറ്റു. അഹ്മദ് ജന്നതിമാത്രമാണ് വിജയിച്ചത്.
എണ്‍പത്തെട്ട് അംഗ വിദഗ്ധ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനൊപ്പമാണ് നടന്നത്.

290 അംഗ പാര്‍ലമെന്റില്‍ 153 സീറ്റ് തീവ്രപക്ഷക്കാരും ഒപ്പം നില്‍ക്കുന്നവരും നേടിയപ്പോള്‍ മിത–പരിഷ്‌കരണവാദികള്‍ 111 സീറ്റ് നേടി. അന്തിമഫലം പുറത്തുവന്നിട്ടില്ല. പാര്‍ലമെന്റിലേക്ക് തെഹ്‌റാനില്‍നിന്നുള്ള 30 സീറ്റും മിതവാദ– പരിഷ്‌കരണ പക്ഷക്കാര്‍ സ്വന്തമാക്കിയിരുന്നു.

മിശ്രിതമായ പാര്‍ലമെന്റാണ് നിലവില്‍വരുന്നതെങ്കിലും റൂഹാനിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഫലം. മിത, പരിഷ്‌കരണവാദികള്‍ നേട്ടമുണ്ടാക്കിയത് ഇറാന്റെ പാശചാത്യ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും നിരീക്ഷകര്‍ കരുതുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.