സ്വന്തം ലേഖകന്‍: അറബ് രാജ്യങ്ങളില്‍ കടന്നുകയറാന്‍ ഇറാന്‍ ലിബറേഷന്‍ ആര്‍മിയെന്ന പേരില്‍ സൈന്യമുണ്ടാക്കിയതായി വെളിപ്പെടുത്തല്‍. അല്‍ മഷ്രിഖ് ന്യൂസ് എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇറാന്‍ സേനാ വിഭാഗമായ റെവലൂഷനറി ഗാര്‍ഡ്‌സ് തലവന്‍ മുഹമ്മദ് അലി ഫലകിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിറിയ, യമന്‍ തുടങ്ങിയ സംഘര്‍ഷ മേഖലകളില്‍ ആധിപത്യം ഉറപ്പിക്കാനാണ് സേന രൂപവത്കരിച്ചതെന്നാണ് കരുതപ്പെടുന്നത്.
സിറിയയില്‍ ഖാസിം സുലൈമാനി എന്ന സേനാ മേധാവിയുടെ കീഴിലാണ് ലിബറേഷന്‍ ആര്‍മി രൂപവത്കരിച്ചതെന്നും ഫലകി വെളിപ്പെടുത്തി. ഈ രാജ്യങ്ങളില്‍ നടക്കുന്ന അധികാര വടംവലിയില്‍ ഇപ്പോള്‍തന്നെ ഇറാന്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. എന്നാല്‍, ഈ സേനയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
സേനയില്‍ ഇറാനികളെല്ലാത്തവരും ഉള്‍ക്കൊള്ളുന്നതായി ഫലകി പറഞ്ഞു. സിറിയയടക്കമുള്ള രാജ്യങ്ങളില്‍ നേരിട്ട് സൈനികരെ നല്‍കുന്നില്ലെന്നും അവിടങ്ങളിലുള്ളവര്‍ക്ക് പരിശീലനമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല