സ്വന്തം ലേഖകന്‍: അമേരിക്കക്കു വേണ്ടി ചാരപ്പണി, ആണവ ശാസ്ത്രജ്ഞനെ ഇറാന്‍ തൂക്കിക്കൊന്നു. ചാരവൃത്തി ആരോപണവുമായി ബന്ധപ്പെട്ട് 2010ല്‍ അറസ്റ്റിലായ അമിരി എന്ന ശാസ്ത്രജ്ഞനെയാണ് തൂക്കിലേറ്റിയത്. ചാരവൃത്തി ആരോപണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതിയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ നടപ്പിലാക്കിയത്.
ഇയാളെ തൂക്കിലേറ്റാനുള്ള കീഴ്‌ക്കോടതി വിധി ഇറാന്റെ സുപ്രീം കോടതിയും അംഗീകരിച്ചതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്. ഇറാന്റെ ആണവോര്‍ജ ഏജന്‍സിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ 2009ലാണ് അമിരിയെ കാണാതാകുന്നത്. സൗദിയിലേക്ക് തീര്‍ത്ഥ യാത്ര പോയ ഇയാളെ കാണാതാവുകയായിരുന്നു.
പിന്നീട് യു.എസില്‍ എത്തിയ അമിരി ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായക വിവരങ്ങള്‍ അമേരിക്കയ്ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. 2010ല്‍ ഇറാനില്‍ മടങ്ങിയെത്തിയ ഉടനെ അമിരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല