സ്വന്തം ലേഖകന്‍: ഇറാനില്‍ ഒരു ലക്ഷത്തിലേറെ കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുക്കമാണെന്ന് ഇന്ത്യ. എന്നാല്‍ പ്രകൃതി വാതക വിതരണത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായായാല്‍ മാത്രമേ പദ്ധതി നടക്കൂ എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ദശലക്ഷം ബ്രിട്ടീഷ് തെര്‍മ്മല്‍ യൂണിറ്റിന് 2.95 ഡോളര്‍ നിരക്കില്‍ പ്രകൃതി വാതകം വിതരണം ചെയ്യാമെന്നായിരുന്നു ഇറാന്റെ വാഗ്ദാനം. ഛബാഹര്‍ തുറമുഖത്ത് ഇന്ത്യ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന യൂറിയ പ്ലാന്റിന് ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ നല്‍കണമെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇറാനുമായുള്ള ഇടപാടുകളില്‍ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും പിന്തിരിഞ്ഞു നില്‍ക്കുമ്പോഴാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനെ കുറിച്ച് ഇന്ത്യ ചര്‍ച്ച ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം. സെപ്തംബര്‍ 28 ഓടെ മറ്റ് മന്ത്രാലയങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് മന്ത്രിയുടെ നിലപാട്.
ഇറാനില്‍ നിന്നോ മറ്റിടങ്ങളില്‍ നിന്നോ ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിന്റെ പകുതിയേക്കാള്‍ കുറഞ്ഞ വിലയാണ് ഇറാന്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിനേക്കാള്‍ നാലിരട്ടി തുകയ്ക്കാണ് ഖത്തറില്‍ നിന്ന് ഇന്ത്യ വര്‍ഷങ്ങളായി ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നത്. ഒമ്പത് ദശലക്ഷം ടണ്‍ വരെ നൈട്രജന്‍ വളം,? ദശലക്ഷം ബ്രിട്ടീഷ് തെര്‍മ്മല്‍ യൂണിറ്റിന് 1.5 ഡോളര്‍ നിരക്കില്‍ നല്‍കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇറാന്‍ അംഗീകരിച്ചാല്‍ വളത്തിനുള്ള സബ്‌സിഡി തുകയായ 80,?000 കോടിയില്‍ കാര്യമായ കുറവ് വരുത്താനാകുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതോടെ യൂറിയയുടെ വില 50 ശതമാനം കുറയ്ക്കാനുമാവും.
ഇറാന്റെ ദക്ഷിണ പൂര്‍വ്വ തീരത്ത് തന്ത്ര പ്രധാനമായ തുറമുഖം പണിയാന്‍ 850 ലക്ഷം ഡോളര്‍(ഏകദേശം 5600 കോടി രൂപ)? നിക്ഷേപിക്കാനും ഇന്ത്യ നേരത്തേ തന്നെ തീരുമാനിച്ചിട്ടുണ്ട്. പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്ക് നേരിട്ടെത്താനുള്ള കടല്‍മാര്‍ഗം കൂടിയാവുമെന്ന പ്രതീക്ഷയിലാണ് ഈ സംരംഭം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല