സ്വന്തം ലേഖകന്‍: എണ്ണ കയറ്റുമതി, ഇന്ത്യയുടെ പുതിയ സുഹൃത്തായി ഇറാന്‍, ഇന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കും. നിലവില്‍ ഇറാന്‍ മൂന്നര ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇത് വര്‍ധിപ്പികാനാണ് ഇരു രാജ്യങ്ങളും പദ്ധതിയിടുന്നത്.
വിദേശ രാജ്യങ്ങളുടെ ഉപരോധം അവസാനിച്ചതിനാല്‍ എണ്ണ കയറ്റുമതി ഇനിയും വര്‍ധിപ്പിക്കാമെന്നാണ് പ്രതീക്ഷയെന്ന് ഇറാന്‍ പെട്രോളിയം മന്ത്രി ബൈസാന്‍ സങ്കാന പറഞ്ഞു. തെഹ്‌റാനില്‍ ഇന്ത്യന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. പെട്രോളിയം, പ്രകൃതി വാതകം, പെട്രോകെമിക്കല്‍ രംഗങ്ങളില്‍ സഹകരണത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി.
അതേസമയം ഇത് സംബന്ധിച്ച കരാറുകളില്‍ ഒപ്പിട്ടില്ല. ഈ രംഗങ്ങളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ തയാറാണെന്നും എന്നാല്‍ കരാറില്‍ എത്തുന്നത് ദുഷ്‌കരമാണെന്നും അതിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നും ബെസാന്‍ സങ്കാന പറഞ്ഞു. ഇറാന്റെ മേലുള്ള ഉപരോധങ്ങള്‍ നീങ്ങിയതോടെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ പതിയെ ഇറാനുമായി അടുത്തു തുടങ്ങിയത്.
ഇറാന്‍ കുറഞ്ഞ വിലയില്‍ എണ്ണ നല്‍കുന്നതും ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇറാനില്‍ മികച്ച നിക്ഷേപാവസരങ്ങള്‍ ഉള്ളതുമാണ് ഇന്ത്യയെ ഇറാനുമായി അടുപ്പിക്കുന്ന ഘടകങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല