1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2018

സ്വന്തം ലേഖകന്‍: ഇസ്രയേലുമായുള്ള പോര് മുറുകുന്നതിനിടെ ഇസ്ലാമിക വിപ്ലവത്തിന്റെ 39 മത് വാര്‍ഷികം ആഘോഷമാക്കി ഇറാന്‍. 1979 ലെ ഇസ്?ലാമിക വിപ്‌ളവത്തിന്റെ 39 മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നൂറുകണക്കിന് ആളുകള്‍ തെരുവില്‍ പ്രകടനം നടത്തി. യുഎസിന്റെയും ഇസ്രയേലിന്റെയും പതാകകളും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കോലവും കത്തിച്ചു.

39 വര്‍ഷം മുന്‍പ് യുഎസ് പിന്തുണയോടെ ഭരിച്ചിരുന്ന ഷായെ ഇസ്?ലാമിക വിപ്‌ളവകാരികളാണു പുറത്താക്കിയത്. അന്നു മുതല്‍ ഇറാനും പാശ്ചാത്യ രാജ്യങ്ങളും ശത്രുതയിലാണ്. വാര്‍ഷികത്തിന് ആഴ്ചകള്‍ മുന്‍പേ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ രാജ്യമെങ്ങും നടന്നിരുന്നു. അതിനിടെ പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഇസ്രയേല്‍ഇറാന്‍ പോര് മുറുകുന്നു.

ദമാസ്‌കസിലെ ഇറാനിയന്‍, സിറിയന്‍ സൈനികത്താവളങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. പകരം ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി സിറിയ അവകാശപ്പെട്ടു. തങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യഹു പറഞ്ഞു. സിറിയയില്‍ ഇറാന്റെ ഒരു ഇടപെടലും അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.