സ്വന്തം ലേഖകന്‍: കഴിഞ്ഞ ഒക്‌ടോബറില്‍ നടത്തിയ മിസൈല്‍ പരീക്ഷണം ഇറാന് പാരയാകുന്നു, പരീക്ഷണം യുഎന്‍ പ്രമേയത്തിന് എതിരാണെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ നടത്തിയ മിസൈല്‍ പരീക്ഷണം യു.എന്‍. രക്ഷാസമിതി പ്രമേയത്തിന്റെ ലംഘനമാണെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കി.
ഇറാന്‍ പരീക്ഷിച്ച മധ്യദൂര എമാദ് റോക്കറ്റ് ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണെന്നും ഇതു മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇറാനെതിരേ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യമുയരാന്‍ സാധ്യതയേറി.
ഉപരോധത്തിനുള്ള സാധ്യത തള്ളാനാവില്ലെന്നു യു.എസും വ്യക്തമാക്കി. ഒക്‌ടോബര്‍ പത്തിനായിരുന്നു മിസൈല്‍ വിക്ഷേപണം. റിപ്പോര്‍ട്ട് യു.എന്‍. രക്ഷാസമിതിയുടെ പരിഗനണയ്ക്കു വരുമ്പോള്‍ ഇറാനുമേല്‍ പുതിയ ഉപരോധം വേണമെന്ന ആവശ്യം ഉയര്‍ന്നേക്കുമെന്ന് നയതന്ത്രവൃത്തങ്ങള്‍ സൂചിപ്പിച്ചു.
എന്നാല്‍, റഷ്യയും ചൈനയും ഉപരോധങ്ങളോട് യോജിക്കുന്നില്ല. പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ജൂലൈയില്‍ ഇറാനും ആറു ലോകശക്തികളും ഒപ്പിട്ട ആണവക്കരാറും പ്രതിസന്ധിയിലാകും.
യു.എന്‍. റിപ്പോര്‍ട്ടിനെപ്പറ്റി ഇറാന്‍ പ്രതികരിച്ചിട്ടില്ല. ഒമാദ് മിസൈല്‍ ആണവ ശേഷിയുള്ളതാണെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം നേരത്തെ ഇറാന്‍ നിഷേധിച്ചിരുന്നു.
ആണവ കരാര്‍ യാഥാര്‍ഥ്യമായതോടെ ഉപരോധങ്ങള്‍ മെല്ലെ നീങ്ങി ഇറാന്‍ തങ്ങളുടെ എണ്ണ അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കാന്‍ തുടങ്ങി അധിക നാളാകുന്നതിനു മുമ്പാണ് പുതിയ വിവാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല