1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2015


ഇറാനുമായുള്ള ആണവകരാര്‍ യാഥാര്‍ത്ഥ്യമായ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സൗദിയുടെ സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തി. ഇന്നലെ ടെലിഫോണിലൂടെയാണ് ഇരുവരും സംസാരിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇറാന്‍ പ്രാദേശീക ഇടപെടലുകള്‍ക്ക് ഇതോടെ അറുതി വരുത്തുമെന്ന് കരുതുന്നതായി സൗദി അറേബ്യ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഒരു അയല്‍രാജ്യമെന്ന നിലയില്‍ ഇറാനുമായി എല്ലാ മേഖലയിലും നല്ല സൗഹൃദം സ്ഥാപിക്കാനും പരസ്പരം ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കാനുമാണ് ആഗ്രഹമെന്ന് ഇറാന്‍ പറഞ്ഞു. യെമനിലെ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ചും യെമനികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനെ കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.

അബുദാബി ക്രൗണ്‍ പ്രിന്‍സ് ഷെയ്ക് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനുമായും ഇറാന്‍ ആണവ കരാറിനെക്കുറിച്ച് ഒബാമ ചര്‍ച്ച നടത്തി. ഗള്‍ഫ് മേഖലയില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കാന്‍ ഇത് ഇടയാക്കുമെന്നും ഇറാന്‍ ആണവകരാറിനെ സ്വാഗതം ചെയ്യുന്നതായും യുഎഇ അറിയിച്ചു. അതേസമയം കരാറുകള്‍ സമ്പൂര്‍ണമാകണമെന്നും അത് മിഡില്‍ ഈസ്റ്റിലെ ആംസ് റെയ്‌സ് (ആയുധങ്ങള്‍ സ്വരുക്കൂട്ടല്‍) ഇല്ലാതാക്കണമെന്നും ഈജിപ്ത് പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.