സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാര്‍, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഉറപ്പ്. കരാര്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും ഇസ്രായേലിനും സുരക്ഷാ ഭീഷണി സൃഷ്ടിക്കില്ലെന്നും പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കരാര്‍ സഹായകമാകുമെന്നും അമേരിക്ക വ്യക്തമാക്കി.
ഇറാനും വന്‍ശക്തി രാഷ്ട്രങ്ങളുമായുള്ള ആണവകരാര്‍ ഇസ്രായേലിനും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനക്ക് തൊട്ടു പിന്നാലെയാണ് അമേരിക്കയുടെ വിശദീകരണം.
കരാര്‍ ലോക രാഷ്ട്രങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നതായി യുഎസ് അണ്ടര്‍ സെക്രട്ടറി വെണ്ടി ഷെര്‍മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കരാറിലെ വ്യവസ്ഥകള്‍ മനസ്സിലാക്കാതെയാണ് ഇസ്രായേലിന്റെ പ്രതികരണമെന്ന് ഷെര്‍മാന്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി എന്ന നിലയില്‍ നെതന്യാഹുവിന്റെ ആശങ്കകള്‍ മനസ്സിലാക്കുന്നുവെന്നും ഷെര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. കരാറിലെ വ്യവസ്ഥകളോട് ഇറാന്‍ ആത്മാര്‍ഥത പുലര്‍ത്തുമെന്നും ഷെര്‍മാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
അതേ സമയം ഇറാനെ വിമര്‍ശിച്ച് ഹിലരി ക്ലിന്റണ്‍ രംഗത്തെത്തി. കരാര്‍ തെറ്റാണെന്ന് വിമര്‍ശിക്കുന്നവരുടെ വാദത്തോട് യോജിക്കുന്നതായും ഹിലരി ക്ലിന്റണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല