സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ ചര്‍ച്ച വീണ്ടും പെരുവഴിയില്‍, രാഷ്ട്രങ്ങള്‍ പ്രതീക്ഷ കൈവിടുന്നു. ഇറാനും ആറു വന്‍ശക്തി രാഷ്ട്രങ്ങളുമായി നടക്കുന്ന ചര്‍ച്ചയുടെ സമയപരിധി ഇന്നലെ അവസാനിച്ചെങ്കിലും നിര്‍ണായക വിഷയങ്ങളില്‍ ധാരണയിലെത്താനായില്ല. ചര്‍ച്ച പരാജയപ്പെട്ടിട്ടില്ലെന്നും കൂടുതല്‍ മെച്ചപ്പെട്ട ഒത്തുതീര്‍പ്പിനായി സമയപരിധി വെള്ളിയാഴ്ചവരെ ദീര്‍ഘിപ്പിച്ചതാണെന്നും യൂറോപ്യന്‍ യൂണിയന്റെ വിദേശ നയരൂപീകരണ സമിതിയുടെ മേധാവി ഫെഡറിക മൊഗേറിനി വ്യക്തമാക്കി.
ഇറാനുപുറമെ യുഎസ്, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണു ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ആണവ പദ്ധതി മരവിപ്പിച്ചുകൊണ്ട് രാജ്യാന്തര ഉപരോധം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലാണ് തര്‍ക്കം തുടരുന്നത്. ഉപരോധം അവസാനിപ്പിക്കുന്നതോടൊപ്പം ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വാങ്ങാന്‍ അനുവദിക്കണമെന്നാണ് ഇറാന്റെ നിലപാട്.
എന്നാല്‍ യുഎസും ഇസ്രയേലും ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. എന്നാല്‍ ഭീകരവാദത്തെ നേരിടുന്നതിന് ആവശ്യമായ ആയുധങ്ങള്‍ വാങ്ങാന്‍ ഇറാനെ അനുവദിക്കണമെന്ന കാര്യത്തില്‍ സമവായത്തില്‍ എത്തിയതായാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല