സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാര്‍ വിഷയത്തില്‍ പ്രതിസന്ധി രൂക്ഷമാക്കി ഇറാനും അമേരിക്കയും പരസ്പര വിരുദ്ധമായ പ്രസ്താവനകളുമായി രംഗത്തെത്തി. ഇറാനു മേല്‍ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയില്ലെങ്കില്‍ ആണവ കരാര്‍ ഉപേക്ഷിക്കേണ്ടി വരുമെന്നായിരുന്നു ഇറാന്റെ മുന്നറിയിപ്പ്. ഉപരോധം നിലനിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് അമേരിക്കയും പ്രസ്താവിച്ചു.
?അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ഇറാന്റെ ഇന്ധന കയറ്റുമതിയില്‍ 60 ശതമാനത്തിന്റെ കുറവാണ്ടായതായാണ് കണക്ക്. ഈ സാഹചര്യത്തിലാണ്? ആണവകരാര്‍ സംബന്ധിച്ച ചര്‍ച്ചക്ക് ഇറാന്‍ നിര്‍ബന്ധിതമായത്?.
ആണവ വിഷയത്തില്‍ ഉപരോധം നീക്കാമെന്ന ഉപാധിയില്‍ ലോകരാജ്യങ്ങളുമായി ധാരണയിലെത്തിയത്? ഇറാന്റെ സാമ്പത്തിക രംഗത്ത് വലിയ ഉണര്‍വുണ്ടാക്കിയിരുന്നു. എന്നാല്‍ കരാറിനോട്? ഇറാന്‍ നീതി പുലര്‍ത്തുന്നതിനനുസരിച്ചേ ഉപരോധം നീക്കുകയുളളൂ എന്നായിരുന്നു അന്നു തന്നെ ലോകരാജ്യങ്ങളുടെ നിലപാട്?.
അതിനിടെയാണ്? അനിവാര്യമെങ്കില്‍ ഉപരോധം നീക്കാനുള്ള തീരുമാനം പിന്‍വലിക്കുന്ന കാര്യം ആലോചിക്കുമെന്ന് പ്രസിഡന്റ് ബരാക്? ഒബാമ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസ്താവിച്ചത്?. ഇറാന്‍ ആണവ ശക്തിയാകുന്നത്? തടയുമെന്ന് മുമ്പ് പലതവണ ബരാക്? ഒബാമ പറഞ്ഞിരുന്നു. ഇസ്രയേല്‍ അനുകൂലികളായ കോണ്‍ഗ്രസ്? അംഗങ്ങളുടെ സമ്മര്‍ദം മൂലമാണ് ഇത്തരമൊരു നിലപാടെടുക്കാന്‍ ഒബാമ നിര്‍ബന്ധിതനായത്.
ഉപരോധം പിന്‍വലിക്കുന്നില്ലെങ്കില്‍ പിന്നെ കരാര്‍ തന്നെയില്ലെന്ന് ഇറാന്‍ ആത്മീയ നേതാവ്? ആയത്തുല്ല ഖൊമേനി പറഞ്ഞു. തുടര്‍ന്ന് ഈ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും രംഗത്തെത്തി. കരാറിന്റെ അന്തിമരൂപം തയ്യാറാക്കാനായി ഏപ്രില്‍ 21 നു? വീണ്ടും ചര്‍ച്ച നടത്താനിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല