സ്വന്തം ലേഖകന്‍: ഇറാനെതിരായ അമേരിക്കയുടെ ഉപരോധം അവസാനിപ്പിക്കാന്‍ ബാരക് ഒബാമയുടെ ഉത്തരവ്, നടപടി ആണവ കരാറിന് ഇറാന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന്. ആണവ ശക്തിളായ ആറു രാജ്യങ്ങളുമായി ഇറാന് ആണവ ഉടമ്പടി ഒപ്പിട്ട ഉടമ്പടിക്ക് യുഎന്‍ രക്ഷാസമിതിയുടെ അംഗീകാരവും ലഭിച്ചിരുന്നു.
ഇറാന്റെ അണ്വായുധ പദ്ധതികള്‍ സമാധാന ദൗത്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കൂ എന്നതിനാല്‍ ഉപരോധം പിന്‍വലിക്കുന്നത് ശരിയായ നടപടിയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു.
ഇതേസമയം, അമേരിക്ക ഉപരോധം ഉടന്‍ തന്നെ പൂര്‍ണമായും നീക്കില്ലെന്നാണ് സൂചന. രണ്ടു മാസത്തിനുള്ളില്‍ പൂര്‍ണമായും ഉപരോധം നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇറാന് പറയുന്നു.
എന്നാല്‍ കൂടുതല്‍ സമയം എടുക്കുമെന്നും രണ്ടുമാസം എന്ന കാലാവധിയില്‍ ഇക്കാര്യം ചിന്തിക്കാന്‍ കഴിയില്ലെന്നുമാണ് അമേരിക്കയുടെ നിലപാട്. വേഗം ചെയ്യുകയല്ല, ശരിയായി ചെയ്യുക എന്നതാണ് പ്രധാനമെന്നും യുഎസ് വക്താവ് സൂചന നല്കി. നേരത്തെ കരാറിന് ഇറാന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല