1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2019

സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണിലെ ജീവനക്കാരെ മോചിപ്പിച്ചു. മോചിതരായവരില്‍ മൂന്ന് മലയാളികളുണ്ട്. വണ്ടൂര്‍ സ്വദേശി അജ്മല്‍, ഗുരുവായൂര്‍ സ്വദേശി പ്രജിത്ത്!, കാസര്‍കോട് ബേക്കല്‍ സ്വദേശി റെജിന്‍ എന്നിവരാണ് മോചിതരായ മലയാളികള്‍.

ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മോചനം. അമേരിക്കയുടെ അപ്പീല്‍ പരിഗണിച്ച് കപ്പല്‍ വിട്ടുനല്‍കിയിട്ടില്ല. അതേസമയം ജീവനക്കാരുടെ മേലുള്ള കുറ്റങ്ങള്‍ ഒഴിവാക്കി.

ജൂലൈ നാലിനാണ് ജിബ്രാള്‍ട്ടറില്‍ വച്ച് ഇറാന്‍ കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തത്. ഇറാന്‍ കപ്പലില്‍ ആകെയുള്ള 28 ജീവനക്കാരില്‍ 24ഉം ഇന്ത്യക്കാരാണ്. ഇവരില്‍ മൂന്ന് പേര്‍ മലയാളികളും. കപ്പലിലുള്ള വണ്ടൂര്‍ സ്വദേശിയാണ് മോചന വിവരം മീഡിയവണിനെ അറിയിച്ചത്.

യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് സംശയിച്ചാണ് ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ് 1 ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്ന് ബ്രിട്ടീഷ് റോയല്‍ മറീനുകള്‍ പിടിച്ചെടുത്തത്. കേസ് പിന്‍വലിക്കാന്‍ ബ്രിട്ടന്‍ തയ്യാറായതോടെയാണ് ജീവനക്കാരുടെ മോചനം സാധ്യമായതെന്നാണ് സൂചന. എന്നാല്‍ കപ്പല്‍ വിട്ടുനല്‍കുന്നത് അമേരിക്കയുടെ എതിര്‍പ്പുമൂലം വൈകും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.