സ്വന്തം ലേഖകന്‍: ഇറാന്‍ വിമാനാപകടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരണം. 65 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ ദക്ഷിണ ഇറാനിലെ ദേന പര്‍വതത്തിനു മുകളിലാണ് കണ്ടെത്തിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിമാനം തകര്‍ന്നുവീണത്. ആറു ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരുന്നു.
നീണ്ട ഏഴു വര്‍ഷത്തിനു ശേഷം മാസങ്ങള്‍ക്കുമുമ്പ് വീണ്ടും സര്‍വിസിന് ഉപയോഗിച്ചുതുടങ്ങിയ യാത്രാവിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനത്തിന്റെ പഴക്കമാണ് ദുരന്തം വരുത്തിയതെന്ന് സംശയമുണ്ട്. തീവ്രവാദബന്ധം ആരോപിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധംമൂലം പുതിയ വിമാനങ്ങളും വിമാനഭാഗങ്ങളും വാങ്ങാന്‍ കഴിയാതെ നിരവധി അപകടങ്ങളാണ് രാജ്യത്ത് അടുത്തിടെ ഉണ്ടായത്.
സമുദ്രനിരപ്പില്‍നിന്ന് 4,400 മീറ്റര്‍ ഉയരത്തിലാണ് കഴിഞ്ഞ ദിവസം വിമാനം വീണത്. ഹെലികോപ്ടറിലും മറ്റുമായി സ്ഥലത്തെത്തിയ സംഘം തിരച്ചില്‍ തുടരുകയാണ്. തലസ്ഥാനനഗരമായ തെഹ്‌റാനില്‍നിന്ന് യാസൂജ് നഗരത്തിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്. യസൂജ് നഗരത്തിനു സമീപമാണ് അപകടം. 2015ല്‍ ലോക വന്‍ശക്തികളുമായി ചരിത്രപ്രധാനമായ ആണവ കരാറിലെത്തിയതോടെ വിമാനങ്ങള്‍ വാങ്ങാന്‍ ഇറാന് അനുമതിയായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല