1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2017

സ്വന്തം ലേഖകന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തി പ്രാപിക്കുന്നു, തലസ്ഥാനമായ തെഹ്‌റാനില്‍ സംഘര്‍ഷാവസ്ഥ.സമ്പദ്‌രംഗത്തെ മുരടിപ്പില്‍ പ്രതിഷേധിച്ച് സര്‍ക്കാറിനും പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈക്കുമെതിരെ ഇറാനില്‍ റാലികള്‍ ശക്തി പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഭക്ഷണസാധനങ്ങള്‍ക്ക് വിലവര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയനഗരമായ മശ്ഹദിലാണ് സര്‍ക്കാര്‍വിരുദ്ധ പ്രകടനങ്ങളുടെ തുടക്കം. പിന്നീട് പ്രതിഷേധം തെഹ്‌റാനിലേക്കും ഖുമ്മിലേക്കും വ്യാപിക്കുകയായിരുന്നു.

അവശ്യസാധനങ്ങളുടെ വിലയില്‍ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം സജീവമായിരുന്നു. ഇതിനെ ചുവടുപിടിച്ചാണ് പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറിയത്. നിരവധി പേര്‍ അറസ്റ്റിലായി. പ്രതിഷേധക്കാരെ പൊലീസ് നേരിട്ടതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.

തുടര്‍ന്ന് പ്രതിഷേധക്കാരെ ഇറാന്‍ അടിച്ചമര്‍ത്തുന്നതായി ചൂണ്ടിക്കാട്ടി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ ശനിയാഴ്ച പ്രതികരിച്ചിരുന്നു. അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അഴിമതി അവസാനിപ്പിക്കുന്നതിനും ഇറാന്‍ ജനത നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ രാജ്യങ്ങളും പിന്തുണനല്‍കണമെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.